+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നാടകത്തിന് ഒന്നാം സ്‌ഥാനം ചളിയ്ക്ക്

അഞ്ചൽ: യുപി, എച്ച്എസ്എസ് വിഭാഗം നാടകമത്സരത്തിൽ ഒന്നാം സ്‌ഥാനം നേടിയത് മണിവർണൻ സംവിധാനം ചെയ്ത ചളി എന്ന നാടകം. കരുനാഗപ്പള്ളി ജോൺ ഓഫ് കെന്നടി മെമ്മോറിയൽ എച്ച്എസ്എസിലെ വിദ്യാർഥികളാണ് നാടകത്തിൽ അഭിനയിച്ചത്
നാടകത്തിന് ഒന്നാം സ്‌ഥാനം ചളിയ്ക്ക്
അഞ്ചൽ: യുപി, എച്ച്എസ്എസ് വിഭാഗം നാടകമത്സരത്തിൽ ഒന്നാം സ്‌ഥാനം നേടിയത് മണിവർണൻ സംവിധാനം ചെയ്ത ചളി എന്ന നാടകം. കരുനാഗപ്പള്ളി ജോൺ ഓഫ് കെന്നടി മെമ്മോറിയൽ എച്ച്എസ്എസിലെ വിദ്യാർഥികളാണ് നാടകത്തിൽ അഭിനയിച്ചത്. രണ്ടു ടീമുകളും ഒരേ നാടകം തന്നെയാണ് അവതരിപ്പിച്ചത്.

നാല് ടീമുകളിലായി 40 വിദ്യാർഥികളുമായാണ് ഇത്തവണ മണിവർണൻ അഞ്ചലിലെ കലോത്സവത്തിനെത്തിയത്. ഇതിൽ രണ്ടു ടീമുകളുടെ മത്സരഫലം മാത്രമേ പുറത്തുവന്നിട്ടുള്ളൂ. എച്ച്എസ് വിഭാഗത്തിന്റെ മത്സരഫലംകൂടി ഇനി അറിയാനുണ്ട്.

കഴിഞ്ഞവർഷം കൊട്ടാരക്കരയിൽ നടന്ന ജില്ലാ കലോത്സവത്തിനിടെയാണ് മണിവർണന്റെ സഹോദരൻ ഉല്ലാസ് മരത്തിൽ നിന്നും വീണു മരിച്ചത്. ഇന്നലെ ഉല്ലാസിന്റെ ഒന്നാം ചരമവാർഷികമായിരുന്നു. നാടകമത്സരത്തിലെ ശിഷ്യരുടെ വിജയം മണിവർണന്റെ സംവിധാന മികവിന്റെ മറ്റൊരു നേട്ടമായി മാറി.

യുപി വിഭാഗം നാടകത്തിന്റെ ക്യാപ്റ്റൻ മൃദുലും എച്ച്എസ്എസിന്റേത് രാഹുൽ രവിയുമായിരുന്നു. മൃദുലാണ് യുപി വിഭാഗത്തിൽ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത്. കരുനാഗപ്പള്ളി ജോൺ ഓഫ് കെന്നടി മെമ്മോറിയൽ എച്ച്എസ്എസിന് ജില്ലാ യുവജനോത്സവത്തിലെ നാടകമത്സരത്തിൽ ആദ്യമായി സമ്മാനം നേടിക്കൊടുത്തെന്ന വിശേഷണവും ഇനി മണിവർണന് സ്വന്തം.