കൊച്ചി: സിപിഎം സംസ്ഥാന സമിതിയില്‍ നിന്നും ജി. സുധാകരനെ ഒഴിവാക്കി. സംസ്ഥാന സമിതിയില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സുധാകരന് പാര്‍ട്ടിക്ക് കത്ത് നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് അദ്ദേഹത്തെ സംസ്ഥാന സമിതിയില്‍ നിന്നും ഒഴിവാക്കിയതെന്നാണ് സൂചന.
നേരത്തെ, സംസ്ഥാന സമിതിയില്‍ 75 വയസെന്ന പ്രായപരിധി കര്‍ശനമാക്കുമെന്ന് തീരുമാനം ഉയര്‍ന്നിരുന്നു. എന്നാൽ സുധാകരന് ഇളവ് ലഭിക്കുമെന്ന അഭ്യൂഹവും ഉണ്ടായിരുന്നു.
ഇതിനിടെയാണ് ഇനി തുടരാന്‍ താത്പര്യമില്ലെന്ന് വ്യക്തമാക്കി സുധാകരന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും കത്ത് നല്‍കിയത്. നിലവില്‍ മുഖ്യമന്ത്രിക്ക് മാത്രം പ്രായപരിധിയില്‍ ഇളവ് നല്‍കാനാണ് തീരുമാനം.