+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആണവനിലയ ആക്രമണം നിർത്തണം; അഗ്നിശമനസേനയെ അനുവദിക്കണം-റഷ്യയോടു ബൈഡൻ

വാഷിംഗ്ടൺ: യുക്രെയിനിലെ സപ്പോർഷ്യ ആണവ നിലയത്തിൽ റഷ്യ നടത്തുന്ന ആക്രമണങ്ങൾ ഉടൻ നിർത്തി അഗ്നിശമനസേനയെ അടക്കം അവിടെ തീയണയ്ക്കാൻ അനുവദിക്കണമെന്നു യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ റഷ്യയോട് ആവശ്യപ്പെട്ടു.യുക്ര
ആണവനിലയ ആക്രമണം നിർത്തണം; അഗ്നിശമനസേനയെ അനുവദിക്കണം-റഷ്യയോടു ബൈഡൻ
വാഷിംഗ്ടൺ: യുക്രെയിനിലെ സപ്പോർഷ്യ ആണവ നിലയത്തിൽ റഷ്യ നടത്തുന്ന ആക്രമണങ്ങൾ ഉടൻ നിർത്തി അഗ്നിശമനസേനയെ അടക്കം അവിടെ തീയണയ്ക്കാൻ അനുവദിക്കണമെന്നു യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ റഷ്യയോട് ആവശ്യപ്പെട്ടു.

യുക്രേനിയൻ പ്രസിഡന്‍റ് വോളോഡിമർ സെലെൻസ്‌കിയുമായി ഫോണിൽ സംസാരിച്ച ബൈഡൻ ആണവനിലയത്തിലെ സാഹചര്യങ്ങൾ ചർച്ച ചെയ്തു. യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയമാണ് സപ്പോർഷ്യ.

ആണവനിലയത്തിൽ സ്ഫോടനമുണ്ടായാൽ ചെർണോബ് ദുരന്തത്തേക്കാൾ പത്തു മടങ്ങ് വലിയ ദുരന്തമായിരിക്കും ഉണ്ടാകാൻ പോവുകയെന്നു യുക്രേനിയൻ വിദേശകാര്യമന്ത്രി ദിമിത്രോ കുലേബ മുന്നറിയിപ്പ് നൽകി. പ്രദേശത്ത് സുരക്ഷാമേഖല അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുക്രെയ്നിന്‍റെ ആണവോർജത്തിന്‍റെ 40 ശതമാനം നൽകുന്നത് സപ്പോർഷ്യയാണ്.

വെള്ളിയാഴ്ച പുലർച്ചെയാണ് ഇവിടെ റഷ്യൻ ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ പുക ഉയരുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ആക്രമണത്തിൽ അണുവികിരണത്തിന്‍റെ തോത് ഉയർന്നതായി ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും എന്നാൽ അടിയന്തര സാഹചര്യമാണ് മുന്നിലുള്ളതെന്നും നിരീക്ഷിച്ചുവരികയാണെന്നും ഒരു മുതിർന്ന യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

യു‌എസ് എനർജി സെക്രട്ടറി ജെന്നിഫർ ഗ്രാൻ‌ഹോം യുക്രേനിയൻ ഉദ്യോഗസ്ഥരുമായി സംസാരിച്ചു. റിയാക്ടറുകൾ നിലവിൽ സംരക്ഷിക്കപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. അതേസമയം, പ്ലാന്‍റിനു സമീപമുള്ള സൈനിക നടപടികൾ ആശങ്കാജനകമാണെന്നും അപകടകരമാണെന്നും അവർ മുന്നറിയിപ്പ് നൽകി.

ആണവനിലയത്തിനു നേരെയുള്ള നേരെയുള്ള റഷ്യയുടെ ആക്രമണം അന്താരാഷ്‌ട്ര തലത്തിൽ വൻ പ്രതിഷേധം ഉയർത്തിയിട്ടുണ്ട്, റിയാക്ടറുകൾ തകർന്നാൽ വൻ ദുരന്തം ഉണ്ടാകുമെന്ന് യുഎന്നിന്‍റെ ആണവ നിരീക്ഷക മുന്നറിയിപ്പ് നൽകി, റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിൻ യൂറോപ്പിനെ മുഴുവൻ അപകടത്തിലാക്കുകയാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ കുറ്റപ്പെടുത്തി.
More in Latest News :