+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യു​ക്രെ​യ്നി​ൽ നി​ന്നും 630 വി​ദ്യാ​ർ​ഥി​ക​ളെ കൂ​ടി എ​ത്തി​ച്ചു

ന്യൂ​ഡ​ൽ​ഹി: യു​ക്രെ​യ്‌​നി​ല്‍ കു​ടു​ങ്ങി​യ 630 വി​ദ്യാ​ര്‍​ഥി​ക​ളെ കൂ​ടി സു​ര​ക്ഷി​ത​രാ​യി നാ​ട്ടി​ല്‍ തി​രി​ക​യെ​ത്തി​ച്ചു. ഇ​ന്ത്യ​ന്‍ വ്യോ​മ​സേ​ന​യു​ടെ മൂ​ന്ന് C17 വി​മാ​ന​ങ്ങ​ളി​ലാ​ണ് ര​ക്ഷാ​പ
യു​ക്രെ​യ്നി​ൽ നി​ന്നും 630 വി​ദ്യാ​ർ​ഥി​ക​ളെ കൂ​ടി എ​ത്തി​ച്ചു
ന്യൂ​ഡ​ൽ​ഹി: യു​ക്രെ​യ്‌​നി​ല്‍ കു​ടു​ങ്ങി​യ 630 വി​ദ്യാ​ര്‍​ഥി​ക​ളെ കൂ​ടി സു​ര​ക്ഷി​ത​രാ​യി നാ​ട്ടി​ല്‍ തി​രി​ക​യെ​ത്തി​ച്ചു. ഇ​ന്ത്യ​ന്‍ വ്യോ​മ​സേ​ന​യു​ടെ മൂ​ന്ന് C-17 വി​മാ​ന​ങ്ങ​ളി​ലാ​ണ് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യ​ത്.

റൊ​മാ​നി​യ, ഹംഗ​റി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ എ​ത്തി​യ വി​ദ്യാ​ര്‍​ഥി​ക​ളെ​യാ​ണ് മ​ട​ക്കി​ക്കൊ​ണ്ടു​വ​ന്ന​ത്. ഇ​ന്ന​ലെ അ​ർ​ധ​രാ​ത്രി​യി​ലും ഇ​ന്ന് പു​ല​ർ​ച്ച​യു​മാ​യി ഡ​ൽ​ഹി​യി​ലെ ഹി​ൻ​ഡ​ൻ എ​യ​ർ​ബേ​സി​ലാ​ണ് വി​മാ​നം പ​റ​ന്നി​റ​ങ്ങി​യ​ത്.

ഇ​നി​യും നി​ര​വ​ധി വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​തി​ര്‍​ത്തി​ക​ളി​ലും മ​റ്റു​മാ​യി രാ​ജ്യ​ത്തേ​ക്ക് മ​ട​ങ്ങി​യെ​ത്താ​ന്‍ കാ​ത്തി​രി​ക്കു​ന്നു​ണ്ട്.
More in Latest News :