കോഴിക്കോട്: സര്‍ക്കാരിനെതിരായി ശക്തമായി സമരം ചെയ്യേണ്ട കാലഘട്ടത്തില്‍ കാലാവധി കഴിഞ്ഞ ഒരു കമ്മിറ്റിയുമായി കെപിസിസി മുന്നോട്ടുപോകുന്നതിൽ പ്രയാസമുണ്ടെന്ന് കെ. മുരളീധരൻ എംപി.
കഴിയുന്ന വിധം പരാതി ഒഴിവാക്കി ലിസ്റ്റ് പ്രസിദ്ധീകരിക്കാനാണ് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടിരിക്കുന്നത്. കോണ്‍ഗ്രസില്‍ സംഘടനാ തെരഞ്ഞെടുപ്പ് ഉണ്ടാകും. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് എംപിമാര്‍ പരാതിക്കത്ത് ഹൈക്കമാന്‍ഡിന് നല്‍കിയോ എന്ന് തനിക്ക് അറിയില്ല.
പുനസംഘടന നിര്‍ത്തിവച്ചപ്പോള്‍ കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന് പ്രയാസമുണ്ടായിരിക്കാം. കഴിയുന്നത്ര സമവായമുണ്ടാക്കാനാണ് ശ്രമം. പാര്‍ട്ടിയില്‍ ചുരുക്കം ചില പ്രശ്നങ്ങള്‍ ഉണ്ട്. അത് ഉടന്‍ പരിഹരിക്കുമെന്നും മുരളീധരന് പറഞ്ഞു.
രമേശ് ചെന്നിത്തലയുമായി തനിക്ക് തര്‍ക്കങ്ങള്‍ ഇല്ല. നേരത്തെ ഭിന്നത ഉണ്ടായിരുന്നു. അതു പരിഹരിച്ചെന്നും മുരളീധരന് കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.