+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യു​ക്രെ​യ്നി​ൽ​നി​ന്ന് 193 മ​ല​യാ​ളി​ക​ൾ കൂ​ടി നാ​ട്ടി​ലെ​ത്തി

തി​രു​വ​ന​ന്ത​പു​രം: യു​ക്രെ​യ്നി​ൽ​നി​ന്ന് ഓ​പ്പ​റേ​ഷ​ൻ ഗം​ഗ​യു​ടെ ഭാ​ഗ​മാ​യി രാ​ജ്യ​ത്തേ​ക്ക് എ​ത്തി​ച്ച 193 മ​ല​യാ​ളി​ക​ളെ​ക്കൂ​ടി സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ്യാ​ഴാ​ഴ്ച കേ​ര​ള​ത്
യു​ക്രെ​യ്നി​ൽ​നി​ന്ന് 193 മ​ല​യാ​ളി​ക​ൾ കൂ​ടി നാ​ട്ടി​ലെ​ത്തി
തി​രു​വ​ന​ന്ത​പു​രം: യു​ക്രെ​യ്നി​ൽ​നി​ന്ന് ഓ​പ്പ​റേ​ഷ​ൻ ഗം​ഗ​യു​ടെ ഭാ​ഗ​മാ​യി രാ​ജ്യ​ത്തേ​ക്ക് എ​ത്തി​ച്ച 193 മ​ല​യാ​ളി​ക​ളെ​ക്കൂ​ടി സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ്യാ​ഴാ​ഴ്ച കേ​ര​ള​ത്തി​ൽ എ​ത്തി​ച്ചു.

സം​സ്ഥാ​ന സ​ർ​ക്കാ​ർ ഡ​ൽ​ഹി​യി​ൽ​നി​ന്നു കൊ​ച്ചി​യി​ലേ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ ചാ​ർ​ട്ടേ​ഡ് വി​മാ​ന​ത്തി​ൽ 166 പേ​രും മും​ബൈ​യി​ൽ​നി​ന്ന് എ​ത്തി​യ 15 പേ​രും ബു​ധ​നാ​ഴ്ച ഡ​ൽ​ഹി​യി​ൽ​നി​ന്നു പു​റ​പ്പെ​ട്ട 12 പേ​രു​മാ​ണ് കേ​ര​ള​ത്തി​ൽ എ​ത്തി​യ​ത്. ഇ​തോ​ടെ യു​ക്രെ​യ്നി​ൽ​നി​ന്ന് എ​ത്തി​യ​വ​രി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തി​ച്ച​വ​രു​ടെ ആ​കെ എ​ണ്ണം 550 ആ​യി.

യു​ക്രെ​യ്നി​ൽ​നി​ന്നു കൂ​ടു​ത​ലാ​യി മ​ല​യാ​ളി​ക​ൾ എ​ത്തു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​തി​വേ​ഗ​ത്തി​ൽ ഇ​വ​രെ നാ​ട്ടി​ലെ​ത്തി​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ ചാ​ർ​ട്ടേ​ഡ് വി​മാ​ന​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​ത്.
More in Latest News :