+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ​ന്ദേ​ശ് ജി​ങ്കാ​ന് ഓ​ൾ ഇ​ന്ത്യ ഫു​ട്ബോ​ൾ ഫെ​ഡ​റേ​ഷ​ന്‍റെ താ​ക്കീ​ത്

ന്യൂ​ഡ​ൽ​ഹി: ഐ​എ​സ്എ​ൽ ഫു​ട്ബോ​ളി​ൽ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ‌‌ി​നെ​തി​രാ​യ മ​ത്സ​ര​ശേ​ഷം ന​ട​ത്തി​യ വി​വാ​ദ പ​രാ​മ​ർ​ശ​ത്തി​ൽ എ​ടി​കെ മോ​ഹ​ൻ​ബ​ഗാ​ൻ താ​രം സ​ന്ദേ​ശ് ജി​ങ്കാ​ന് ഓ​ൾ ഇ​ന്ത്യ ഫു​ട്ബോ​ൾ ഫെ​ഡ​
സ​ന്ദേ​ശ് ജി​ങ്കാ​ന് ഓ​ൾ ഇ​ന്ത്യ ഫു​ട്ബോ​ൾ ഫെ​ഡ​റേ​ഷ​ന്‍റെ താ​ക്കീ​ത്
ന്യൂ​ഡ​ൽ​ഹി: ഐ​എ​സ്എ​ൽ ഫു​ട്ബോ​ളി​ൽ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ‌‌ി​നെ​തി​രാ​യ മ​ത്സ​ര​ശേ​ഷം ന​ട​ത്തി​യ വി​വാ​ദ പ​രാ​മ​ർ​ശ​ത്തി​ൽ എ​ടി​കെ മോ​ഹ​ൻ​ബ​ഗാ​ൻ താ​രം സ​ന്ദേ​ശ് ജി​ങ്കാ​ന് ഓ​ൾ ഇ​ന്ത്യ ഫു​ട്ബോ​ൾ ഫെ​ഡ​റേ​ഷ​ന്‍റെ (എ​ഐ​എ​ഫ്എ​ഫ്) താ​ക്കീ​ത്.

എ​ഐ​എ​ഫ്എ​ഫ് ന​ട​ത്തി​യ അ​ന്വേ​ഷ​ത്തി​ൽ ജി​ങ്കാ​ൻ തെ​റ്റു​കാ​ര​നാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി. ജി​ങ്കാ​ൻ മാ​പ്പു​ചോ​ദി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ത്ത​വ​ണ കൂ​ടു​ത​ൽ ന​ട​പ​ടി​ക​ൾ ഒ​ഴി​വാ​ക്കു​ക​യാ​ണെ​ന്ന് ഫെ​ഡ​റേ​ഷ​ൻ അ​റി​യി​ച്ചു.

ഭാ​വി​യി​ൽ സ​മാ​ന​മാ​യ പി​ഴ​വ് ആ​വ​ർ​ത്തി​ച്ചാ​ൽ ശ​ക്ത​മാ​യ അ​ച്ച​ട​ക്ക ന​ട​പ​ടി നേ​രി​ടേ​ണ്ടി വ​രു​മെ​ന്നും മു​ന്ന​റി​യി​പ്പു ന​ൽ​കി. കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​നെ​തി​രാ​യ മ​ത്സ​ര​ശേ​ഷം ക​ള​ത്തി​ൽ​നി​ന്നു മ​ട​ങ്ങു​മ്പോ​ൾ "ഞ​ങ്ങ​ൾ മ​ത്സ​രി​ച്ച​ത് സ്ത്രീ​ക​ളോ​ടൊ​പ്പം' എ​ന്ന ത​ര​ത്തി​ലാ​യി​രു​ന്നു ജി​ങ്കാ​ന്‍റെ പ​രാ​മ​ർ​ശം.
More in Latest News :