ന്യൂഡൽഹി: യുക്രെയ്ൻ യുദ്ധമുഖത്തുനിന്നും 3000 ഇന്ത്യൻ പൗരൻമാരെ കഴിഞ്ഞ 24 മണിക്കൂറിനിടെ ഒഴിപ്പിച്ചതായി കേന്ദ്രസർക്കാർ. 15 വിമാനങ്ങളിലായാണ് ഇന്ത്യയിലേക്ക് ഇവരെ മടക്കി കൊണ്ടുവന്നത്.
ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി വിദ്യാർഥികളെ വീട്ടിലെത്തിക്കാൻ കൂടുതൽ വിമാനങ്ങൾ ഷെഡ്യൂൾ ചെയ്തിട്ടുണ്ടെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഓപ്പറേഷൻ ഗംഗയിലൂടെ 6400 ഇന്ത്യക്കാരെ തിരികെ കൊണ്ടുവന്നുവെന്നും കേന്ദ്രം അറിയിച്ചു.