തിരുവനന്തപുരം: പാർട്ടിയുടെ അവസാനവാക്ക് കെപിസിസി പ്രസിഡന്റെന്നു മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ രണ്ടു മാസമായി കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എല്ലാവരുമായി ചർച്ച ചെയ്താണു പട്ടിക തയാറാക്കിയത് ഇനിയും ചർച്ച വേണമെങ്കിൽ സുധാകരൻ ചർച്ച ചെയ്യുമെന്നാണു പ്രതീക്ഷ.
പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്തി മുന്നോട്ടു പോകും. കെ.മുരളീധരൻ ആരാധ്യനായ എന്റെ നേതാവ് കെ. കരുണാകരന്റെ മകനാണ്. ഞങ്ങൾ തമ്മിൽ അഭിപ്രായവ്യത്യാസം ഉണ്ടായിട്ടുണ്ട്. അതെല്ലാം സംസാരിച്ചു പരിഹരിച്ചിട്ടുണ്ട്-ചെന്നിത്തല പറഞ്ഞു.