+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഓ​ടി​നു പ​ക​രം ഷീ​റ്റ്, മ​തി​ലി​ന് ഉ​യ​രം കൂ​ട്ടും; കു​തി​ര​വ​ട്ട​ത്ത് കൂ​ടു​ത​ല്‍ സു​ര​ക്ഷ

കോ​ഴി​ക്കോ​ട്: കു​തി​ര​വ​ട്ടം മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ വി​ക​സ​ന പ്ര​വ​ർ​ത്ത​നം സം​ബ​ന്ധി​ച്ച വി​ശ​ദ​മാ​യ പ​ദ്ധ​തി റി​പ്പോ​ർ​ട്ട്‌ 31ന​കം സ​ർ​ക്കാ​രി​ന് സ​മ​ർ​പ്പി​ക്കാ​ൻ തീരുമാനം. മ​ന്ത്
ഓ​ടി​നു പ​ക​രം ഷീ​റ്റ്, മ​തി​ലി​ന് ഉ​യ​രം കൂ​ട്ടും; കു​തി​ര​വ​ട്ട​ത്ത് കൂ​ടു​ത​ല്‍ സു​ര​ക്ഷ
കോ​ഴി​ക്കോ​ട്: കു​തി​ര​വ​ട്ടം മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ വി​ക​സ​ന പ്ര​വ​ർ​ത്ത​നം സം​ബ​ന്ധി​ച്ച വി​ശ​ദ​മാ​യ പ​ദ്ധ​തി റി​പ്പോ​ർ​ട്ട്‌ 31-ന​കം സ​ർ​ക്കാ​രി​ന് സ​മ​ർ​പ്പി​ക്കാ​ൻ തീരുമാനം. മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ർ​കോ​വി​ലി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ചേ​ർ​ന്ന ആ​ശു​പ​ത്രി വി​ക​സ​ന സ​മി​തി യോ​ഗത്തിലാണ് തീ​രു​മാനം.

ഇ​വി​ടെ നി​ന്ന് അ​ന്തേ​വാ​സി​ക​ൾ ചാ​ടി​പ്പോ​കു​ന്ന​ത്‌ പ​തി​വാ​യ സാ​ഹ​ച​ര്യ​ത്തി​ൽ അ​ഞ്ചാം വാ​ർ​ഡി​ലെ ഓ​ട്‌ മാ​റ്റി ഷീ​റ്റി​ടാ​ൻ തീ​രു​മാ​നി​ച്ചു. എ​ളു​പ്പ​ത്തി​ൽ ഓ​ടി​ള​ക്കി ര​ക്ഷ​പ്പെ​ടു​ന്ന​ത്‌ ഒ​ഴി​വാ​ക്കാ​ൻ വാ​ർ​ഡി​ന്‍റെ താ​ഴെ ഭാ​ഗ​ത്താ​ണ്‌ ഷീ​റ്റി​ടു​ക. ഇ​വി​ടെ​നി​ന്ന്‌ ഏ​ഴാം വാ​ർ​ഡി​ലേ​ക്ക്‌ പോ​കു​ന്ന ഭാ​ഗ​ത്തു​ള്ള മ​തി​ലി​ന്‌ ഉ​യ​രം​കൂ​ട്ടും. ഒ​രു പാ​ച​ക​ക്കാ​ര​നെ നി​യ​മി​ക്കാ​ൻ സ​ർ​ക്കാ​രി​ൽ ശി​പാ​ർ​ശ ചെ​യ്യാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.

അ​ന്തേ​വാ​സി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ പു​തു​താ​യി നാ​ല് സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രെ നി​യ​മി​ച്ചി​ട്ടു​ണ്ട്‌. ഒ​ഴി​വു​ള്ള മ​റ്റ് ത​സ്തി​ക​ക​ളി​ലേ​ക്ക് ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ​താ​യി മ​ന്ത്രി അ​ഹ​മ്മ​ദ്‌ ദേ​വ​ർ​കോ​വി​ൽ അ​റി​യി​ച്ചു.
More in Latest News :