+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യു​ക്രെ​യ്ൻ: ര​ക്ഷാ​ദൗ​ത്യ​ത്തി​ന് കൂ​ടു​ത​ൽ വി​മാ​ന​ങ്ങ​ൾ

ന്യൂ​ഡ​ൽ​ഹി: യു​ക്രെ​യ്നി​ൽ കു​ടു​ങ്ങി​യ ഇ​ന്ത്യ​ക്കാ​രെ ര​ക്ഷി​ക്കു​ന്ന​തി​നാ​യി കൂ​ടു​ത​ൽ വി​മാ​ന​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​മെ​ന്ന് കേ​ന്ദ്രം. അ​ടു​ത്ത 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ 18 വി​മാ​ന​ങ്ങ​ൾ ഷെ​ഡ്യ
യു​ക്രെ​യ്ൻ: ര​ക്ഷാ​ദൗ​ത്യ​ത്തി​ന് കൂ​ടു​ത​ൽ വി​മാ​ന​ങ്ങ​ൾ
ന്യൂ​ഡ​ൽ​ഹി: യു​ക്രെ​യ്നി​ൽ കു​ടു​ങ്ങി​യ ഇ​ന്ത്യ​ക്കാ​രെ ര​ക്ഷി​ക്കു​ന്ന​തി​നാ​യി കൂ​ടു​ത​ൽ വി​മാ​ന​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​മെ​ന്ന് കേ​ന്ദ്രം. അ​ടു​ത്ത 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ 18 വി​മാ​ന​ങ്ങ​ൾ ഷെ​ഡ്യൂ​ൾ ചെ​യ്തി​ട്ടു​ണ്ടെ​ന്നും വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യ വ​ക്താ​വ് അ​രി​ന്ദം ബാ​ഗ്ചി പ​റ​ഞ്ഞു.

18,000 ഇ​ന്ത്യ​ൻ പൗ​ര​ന്മാ​ർ യു​ക്രെ​യ്ൻ വി​ട്ടു. ഓ​പ്പ​റേ​ഷ​ൻ ഗം​ഗ​യു​ടെ കീ​ഴി​ലു​ള്ള 30 വി​മാ​ന​ങ്ങ​ൾ ഇ​തു​വ​രെ 6,400 ഇ​ന്ത്യ​ക്കാ​രെ യു​ക്രെ​യ്നി​ൽനി​ന്ന് തി​രി​കെ കൊ​ണ്ടു​വ​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​തേ​സ​മ​യം എ​ത്ര പേ​ർ കു​ടു​ങ്ങി കി​ട​ക്കു​ന്നു​ണ്ടെ​ന്ന കാ​ര്യ​ത്തി​ൽ കേ​ന്ദ്ര​ത്തി​ന് വ്യ​ക്ത​മാ​യ ക​ണ​ക്കി​ല്ല. നൂ​റു​ക​ണ​ക്കി​ന് പേ​ർ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്നു​വെ​ന്നാ​ണ് കേ​ന്ദ്രം പ​റ​യു​ന്ന​ത്.

അ​ടു​ത്ത 2-3 ദി​വ​സ​ത്തി​നു​ള്ളി​ൽ ധാ​രാ​ളം ഇ​ന്ത്യ​ക്കാ​ർ നാ​ട്ടി​ലെ​ത്തു​മെ​ന്നും അ​രി​ന്ദം ബാ​ഗ്ചി കൂ​ട്ടി​ച്ചേ​ർ​ത്തു.
More in Latest News :