+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യു​ക്രെ​യ്നി​ൽ വി​ദ്യാ​ർ​ഥി​ക​ൾ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്പോ​ൾ പ്ര​ധാ​ന​മ​ന്ത്രി റാ​ലി ന​ട​ത്തു​ക​യാ​ണെ​ന്ന് മ​മ​ത

വാ​ര​ണാ​സി: യു​ക്രെ​യി​നി​ൽ ഇ​ന്ത്യ​ക്കാ​ർ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്പോ​ൾ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് യോ​ഗ​ങ്ങ​ളി​ൽ തി​ര​ക്കി​ലാ​ണെ​ന്ന് പ​ശ്ചി​മ ബം​ഗാ​
യു​ക്രെ​യ്നി​ൽ വി​ദ്യാ​ർ​ഥി​ക​ൾ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്പോ​ൾ പ്ര​ധാ​ന​മ​ന്ത്രി റാ​ലി ന​ട​ത്തു​ക​യാ​ണെ​ന്ന് മ​മ​ത
വാ​ര​ണാ​സി: യു​ക്രെ​യി​നി​ൽ ഇ​ന്ത്യ​ക്കാ​ർ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്പോ​ൾ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് യോ​ഗ​ങ്ങ​ളി​ൽ തി​ര​ക്കി​ലാ​ണെ​ന്ന് പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി.

ഉ​ത്ത​ർ​പ്ര​ദേ​ശ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി​യു​ടെ പ്ര​ചാ​ര​ണ​ത്തി​നി​ടെ വാ​ര​ണാ​സി​യി​ൽ ഒ​രു റാ​ലി​യെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​മ​ത.

ഇ​പ്പോ​ൾ എ​ന്താ​ണ് സം​ഭ​വി​ക്കു​ന്ന​തെ​ന്ന് നോ​ക്കൂ​വെ​ന്നും മ​മ​ത പ​റ​ഞ്ഞു. യു​ക്രെ​യ്നി​ൽ ഒ​രു യു​ദ്ധം ന​ട​ക്കു​ന്നു​ണ്ട്. പ്ര​ധാ​ന​മ​ന്ത്രി യു​പി​യി​ൽ മീ​റ്റിം​ഗു​ക​ൾ ന​ട​ത്തു​ക​യാ​ണ്. ഇ​തി​ൽ എ​ന്താ​ണ് പ്ര​ധാ​നം? ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ളെ തി​രി​കെ കൊ​ണ്ടു​വ​രു​ന്ന​ത് പ്ര​ധാ​ന​മ​ല്ലേ എ​ന്നും മ​മ​ത ചോ​ദി​ച്ചു.

മോ​ദി റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ളാ​ഡി​മി​ർ പു​ടി​നു​മാ​യി ഇ​ത്ര​യും ന​ല്ല ബ​ന്ധ​മു​ണ്ടെ​ങ്കി​ൽ, ഒ​രു യു​ദ്ധം പൊ​ട്ടി​പ്പു​റ​പ്പെ​ടു​മെ​ന്ന് മൂ​ന്ന് മാ​സം മു​ന്പ് അ​റി​യാ​മാ​യി​രു​ന്നെ​ങ്കി​ൽ, എ​ന്തു​കൊ​ണ്ടാ​ണ് നി​ങ്ങ​ൾ ഇ​ന്ത്യ​ക്കാ​രെ യു​ക്രെ​യ്നി​ൽ നി​ന്ന് തി​രി​കെ കൊ​ണ്ടു​വ​ന്നി​ല്ലെ​ന്നും മ​മ​ത ചോ​ദി​ച്ചു.
More in Latest News :