കാഠ്മണ്ഡു: യുക്രെയ്നില്‍ കുടുങ്ങിയ പൗരന്മാരെ തിരികെ കൊണ്ടുവരുന്നതിന് ഇന്ത്യയോട് സഹായം അഭ്യര്‍ഥിച്ച് നേപ്പാള്‍. ഇക്കാര്യവുമായി ബന്ധപ്പെട്ട് നേപ്പാള്‍ സര്‍ക്കാര്‍ ഇന്ത്യയോട് ഔദ്യോഗികമായി തന്നെ അഭ്യര്‍ഥന നടത്തിയെന്നാണ് സൂചന.
ഓപ്പറേഷന് ഗംഗ എന്ന പേരിലാണ് യുക്രെയ്നില്‍ കുടുങ്ങിയ ഇന്ത്യക്കാരെ കേന്ദ്രസര്‍ക്കാര്‍ തിരികെ രാജ്യത്ത് എത്തിക്കുന്നത്. രക്ഷാദൗത്യം പുരോഗമിക്കുന്നതിനിടെയാണ് നേപ്പാളും തങ്ങളുടെ പൗരന്മാരെ ഇന്ത്യയുടെ നേതൃത്വത്തില്‍ നാട്ടിലെത്തിക്കണമെന്ന അഭ്യര്‍ഥനയുമായി രംഗത്തെത്തിയിരിക്കുന്നത്.
കേന്ദ്രസര്‍ക്കാരും നേപ്പാളിന്റെ അഭ്യര്‍ഥനയോട് അനുകൂലമായിട്ടാണ് പ്രതികരിച്ചിരിക്കുന്നതെന്നാണ് വിവരം.