ന്യൂഡൽഹി: യുക്രെയ്ൻ രക്ഷാദൗത്യത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് നൽകിയ ഹർജി പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രീം കോടതി. ഇക്കാര്യത്തിൽ കോടതിക്ക് എന്ത് ചെയ്യാനാകുമെന്ന് ചീഫ് ജസ്റ്റീസ് ചോദിച്ചു.
റൊമാനിയ അതിർത്തിയിൽ നിന്ന് ഇന്ത്യക്കാരെ രക്ഷപ്പെടുത്താൻ ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി നൽകിയത്. റഷ്യൻ പ്രസിഡന്റിനോട് യുദ്ധം നിർത്താൻ തനിക്ക് പറയാനാകുമോ? രക്ഷാദൗത്യം പുരോഗമിക്കുന്നുണ്ടല്ലോയെന്നും ചീഫ് ജസ്റ്റീസ് പറഞ്ഞു.
ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിന് കൂടുതൽ എന്ത് ചെയ്യാനാകുമോയെന്ന് ചോദിക്കാമെന്നും ചീഫ് ജസ്റ്റീസ് വ്യക്തമാക്കി. യുക്രെയ്ൻ വിഷയത്തിൽ കേന്ദ്ര സർക്കാരും നിലപാട് വ്യക്തമാക്കി. പ്രധാനമന്ത്രി റഷ്യൻ, യുക്രെയ്ൻ പ്രസിഡന്റുമാരോട് സംസാരിച്ചു. രക്ഷാദൗത്യം ഏകോപിപ്പിക്കാൻ നാലു മന്ത്രിമാരെ നിയോഗിച്ചതായും എജി കോടതിയെ അറിയിച്ചു.
വിദ്യാർഥികൾ ഇപ്പോഴും അവിടെയുണ്ടെന്നും സംവിധാനങ്ങൾ ഫലപ്രദമായി ഉപയോഗിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.