+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മൂ​വാ​റ്റു​പു​ഴ​യി​ൽ വീണ്ടും വാഹനാപകടം; രണ്ടുപേർ മരിച്ചു

മൂ​വാ​റ്റു​പു​ഴ: ഈ​സ്റ്റ് മാ​റാ​ടി​യി​ൽ വീ​ണ്ടും വാ​ഹ​നാ​പ​ക​ടം. ര​ണ്ട് പേ​ർ മ​രി​ച്ചു. ആ​റ് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​തി​ൽ മൂ​ന്ന് പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. തി​രു​വ​ന​ന്ത​പു​രം പി​ള്ള​വീ​ട് ന​
മൂ​വാ​റ്റു​പു​ഴ​യി​ൽ വീണ്ടും വാഹനാപകടം; രണ്ടുപേർ മരിച്ചു
മൂ​വാ​റ്റു​പു​ഴ: ഈ​സ്റ്റ് മാ​റാ​ടി​യി​ൽ വീ​ണ്ടും വാ​ഹ​നാ​പ​ക​ടം. ര​ണ്ട് പേ​ർ മ​രി​ച്ചു. ആ​റ് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​തി​ൽ മൂ​ന്ന് പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. തി​രു​വ​ന​ന്ത​പു​രം പി​ള്ള​വീ​ട് ന​ഗ​ർ പ്ര​ണ​വം ഹ​രി​ഹ​ര അ​യ്യ​രു​ടെ ഭാ​ര്യ മീ​നാ​ക്ഷി അ​മ്മാ​ൾ (ഗീ​ത -60), ആ​ലു​വ ബാ​ഞ്ച് സ്ട്രീ​റ്റ് രാ​മ​ന്തി​ർ വേ​ണു​ഗോ​പാ​ലി​ന്‍റെ ഭാ​ര്യ ഭാ​ഗ്യ​ല​ക്ഷ്‌​മി (70) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

തൃ​ശൂ​ർ പു​ലി​യ​ന്നൂ​ർ മ​ണ​ലൂ​ർ​മ​ഠം രാ​മ​നാ​ഥ​ൻ (38), പു​ലി​യ​ന്നൂ​ർ മ​ണ​ലൂ​ർ​മ​ഠം ശാ​ന്തി (38), കാ​ക്ക​നാ​ട് ട്രാ​വ​ൻ​കൂ​ർ റെ​സി​ഡ​ൻ​സി മ​ഹാ​ദേ​വ​ൻ ഹ​രി​ഹ​ര അ​യ്യ​ർ (33)എ​ന്നി​വ​ർ​ക്കാ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്. ഇ​വ​ർ കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

ലോ​റി ഡ്രൈ​വ​ർ മു​വാ​റ്റു​പു​ഴ പാ​ല​ത്തി​ങ്ക​ൽ പി.​എ.​അ​ൻ​സ​ലി​നും ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ര​ണ്ട് അ​തി​ഥി​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കും അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. വ്യാഴാഴ്ചയും ഈസ്റ്റ് മാറാടിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചിരുന്നു.

പു​ല​ർ​ച്ചെ ആ​റോ​ടെ എം​സി റോ​ഡി​ൽ കൂ​ത്താ​ട്ടു​കു​ള​ത്തി​നും മൂ​വാ​റ്റു​പു​ഴ​യ്ക്കും ഇ​ട​യി​ൽ ഈ​സ്റ്റ് മാ​റാ​ടി പ​ള്ളി​ക്ക​വ​ല​യ്ക്ക് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. മൂ​വാ​റ്റു​പു​ഴ ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന കാ​റും കൂ​ത്താ​ട്ടു​കു​ളം ഭാ​ഗ​ത്തേ​ക്ക് അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​മാ​യി പോ​യ ലോ​റി​യും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് കാ​റി​ൽ അ​ക​പ്പെ​ട്ട​വ​രെ മൂ​വാ​റ്റു​പു​ഴ​യി​ൽ നി​ന്നും അ​ഗ്നി​ശ​മ​ന​സേ​ന​യെ​ത്തി ഏ​റെ ശ്ര​മ​പ്പെ​ട്ട് വാ​ഹ​നം വെ​ട്ടി​പൊ​ളി​ച്ചാ​ണ് പു​റ​ത്തെ​ടു​ത്ത​ത്. ലോ​റി​യി​ലു​ണ്ടാ​യി​രു​ന്ന പ​രി​ക്കേ​റ്റ​വ​രെ നാ​ട്ടു​കാ​ർ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു.
More in Latest News :