+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ന​യ​രേ​ഖ പാ​ർ​ട്ടി ന​യ​ത്തി​ന് വി​രു​ദ്ധ​മ​ല്ല; നേ​രി​ട്ടു​ള്ള വി​ദേ​ശ​നി​ക്ഷേ​പ​മാ​കാ​മെ​ന്നും കോ​ടി​യേ​രി

കൊ​ച്ചി: സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ല്‍ അ​വ​ത​രി​പ്പി​ച്ച ന​വ​കേ​ര​ള​പ്ര​മേ​യ​ത്തി​നെ​തി​രാ​യ വി​മ​ര്‍​ശ​ന​ങ്ങ​ള്‍ ത​ള്ളി സി​പി​എം. ന​യ​രേ​ഖ പാ​ർ​ട്ടി ന​യ​ത്തി​ന് വി​രു​ദ്ധ​മെ​ന്ന പ്ര​ചാ​ര​ണം തെ​റ്റാ​
ന​യ​രേ​ഖ പാ​ർ​ട്ടി ന​യ​ത്തി​ന് വി​രു​ദ്ധ​മ​ല്ല; നേ​രി​ട്ടു​ള്ള വി​ദേ​ശ​നി​ക്ഷേ​പ​മാ​കാ​മെ​ന്നും കോ​ടി​യേ​രി
കൊ​ച്ചി: സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ല്‍ അ​വ​ത​രി​പ്പി​ച്ച ന​വ​കേ​ര​ള​പ്ര​മേ​യ​ത്തി​നെ​തി​രാ​യ വി​മ​ര്‍​ശ​ന​ങ്ങ​ള്‍ ത​ള്ളി സി​പി​എം. ന​യ​രേ​ഖ പാ​ർ​ട്ടി ന​യ​ത്തി​ന് വി​രു​ദ്ധ​മെ​ന്ന പ്ര​ചാ​ര​ണം തെ​റ്റാ​ണെ​ന്ന് സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. നേ​രി​ട്ടു​ള്ള വി​ദേ​ശ​നി​ക്ഷേ​പ​മാ​കാം. വി​ക​സ​ന​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ദു​ര്‍​ബ​ല​പ്പെ​ടാ​തി​രി​ക്കാ​ന്‍ ഹാ​നി​ക​ര​മ​ല്ലാ​ത്ത വാ​യ്പ​ക​ള്‍ സ്വീ​ക​രി​ക്കേ​ണ്ടി​വ​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പൊ​തു​താ​ൽ​പ​ര്യ​ത്തി​ന് ത​ട​സ​മ​ല്ലാ​ത്ത വി​ദേ​ശ​വാ​യ്പ​ക​ൾ സ്വീ​ക​രി​ക്ക​ണം. പാ​ർ​ട്ടി പ​രി​പാ​ടി​യി​ൽ ത​ന്നെ ഇ​ക്കാ​ര്യം പ​റ​ഞ്ഞി​ട്ടു​ണ്ട്. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തെ വി​ദേ​ശ​നി​ക്ഷേ​പം തു​ട​രും. നി​ക്ഷേ​പം വ​രു​മ്പോ​ൾ പാ​വ​പ്പെ​ട്ട​വ​രു​ടെ സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്ക​ണം. ന​യ​രേ​ഖ പാ​ർ​ട്ടി​കോ​ൺ​ഗ്ര​സ് രേ​ഖ​യ്ക്കു വി​രു​ദ്ധ​മ​ല്ലെ​ന്നും കോ​ടി​യേ​രി കൂ​ട്ടി​ച്ചേ​ർ​ത്തു.

1957 ന് ​ശേ​ഷം ആ​ദ്യ​മാ​യാ​ണ് ഇ​ത്ത​ര​മൊ​രു സ​മ​ഗ്ര​മാ​യ ന​യ​രേ​ഖ​യു​ണ്ടാ​കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ന​യ​രേ​ഖ​യി​ന്മേ​ൽ വ്യാ​ഴാ​ഴ്ച ച​ർ​ച്ച ന​ട​ക്കും.
More in Latest News :