+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യു​ക്രെ​യ്നി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്ക് സു​ര​ക്ഷി​ത പാ​ത ഒ​രു​ക്കു​മെ​ന്ന് റ​ഷ്യ

ന്യൂ​ഡ​ൽ​ഹി: യു​ക്രെ​യ്നി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്ക് സു​ര​ക്ഷി​ത പാ​ത ഒ​രു​ക്കു​മെ​ന്ന് റ​ഷ്യ. ഇ​ന്ത്യ​യി​ലെ റ​ഷ്യ​ൻ അം​ബാ​സി​ഡ​ർ ഡെ​നീ​സ് അ​ലി​പോ​വ് ആ​ണ് ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. ഖാ​ർ​ക്കീ​വി​ലും കി​ഴ​ക്
യു​ക്രെ​യ്നി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്ക് സു​ര​ക്ഷി​ത പാ​ത ഒ​രു​ക്കു​മെ​ന്ന് റ​ഷ്യ
ന്യൂ​ഡ​ൽ​ഹി: യു​ക്രെ​യ്നി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്ക് സു​ര​ക്ഷി​ത പാ​ത ഒ​രു​ക്കു​മെ​ന്ന് റ​ഷ്യ. ഇ​ന്ത്യ​യി​ലെ റ​ഷ്യ​ൻ അം​ബാ​സി​ഡ​ർ ഡെ​നീ​സ് അ​ലി​പോ​വ് ആ​ണ് ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. ഖാ​ർ​ക്കീ​വി​ലും കി​ഴ​ക്ക​ൻ യു​ക്രെ​യ്നി​ലെ മ​റ്റു പ്ര​ദേ​ശ​ങ്ങ​ളി​ലും കു​ടു​ങ്ങി​യ ഇ​ന്ത്യ​ക്കാ​രെ പു​റ​ത്ത് എ​ത്തി​ക്കാ​ൻ ഇ​ന്ത്യ​ൻ എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ബ​ന്ധ​പ്പെ​ട്ടു​വ​രി​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

റ​ഷ്യ​യി​ലെ റു​സൈ​ൻ പ്ര​ദേ​ശം വ​ഴി കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​വ​രെ അ​ടി​യ​ന്തി​ര​മാ​യി ഒ​ഴി​പ്പി​ക്കാ​നു​ള്ള സ​ഹാ​യം ഇ​ന്ത്യ അ​ഭ്യ‍​ർ​ഥി​ച്ചി​ട്ടു​ണ്ട്. ഇ​ന്ത്യ​യു​മാ​യി ത​ന്ത്ര​പ​ര​മാ​യ സ​ഖ്യ​ക​ക്ഷി​ക​ളാ​ണ്. യു​ക്രെ​യ്ൻ വി​ഷ​യ​ത്തി​ൽ ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യി​ലെ ഇ​ന്ത്യ​യു​ടെ നി​ല​പാ​ടി​ന് ത​ങ്ങ​ൾ ന​ന്ദി​യു​ള്ള​വ​രാ​ണ്.

ഇ​ന്ത്യ​യി​ലേ​ക്കു​ള്ള എ​സ്-400 പ്ര​തി​രോ​ധ​സം​വി​ധാ​ന​ത്തി​ന്‍റെ വി​ത​ര​ണ​ത്തെ നി​ല​വി​ലെ സാ​ഹ​ച​ര്യം ബാ​ധി​ക്കി​ല്ല. ഈ ​ഇ​ട​പാ​ട് ത​ട​സ​മി​ല്ലാ​തെ തു​ട​രാ​ൻ വ​ഴി​ക​ളു​ണ്ടെ​ന്നും അ​ലി​പോ​വ് കൂ​ട്ടി​ച്ചേ​ർ​ത്തു.
More in Latest News :