+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ര​ക്ഷാ​ദൗ​ത്യ​ത്തി​ന്‍റെ വി​വ​രം പു​റ​ത്തു​വി​ട​ണം: രാ​ഹു​ൽ ഗാ​ന്ധി

ന്യൂ​ഡ​ൽ‌​ഹി: യു​ക്രെ​യ്നി​ലെ ര​ക്ഷാ​ദൗ​ത്യ​ത്തി​ന്‍റെ വി​ശ​ദ​വി​വ​രം പു​റ​ത്തു​വി​ട​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. മ​റ്റൊ​രു ദു​ര​ന്തം ഒ​ഴി​വാ​ക്കാ​ൻ കേ​ന്ദ്രം ഒ​ഴി​പ്പി​ച്ച​തും ഒ​ഴ
ര​ക്ഷാ​ദൗ​ത്യ​ത്തി​ന്‍റെ വി​വ​രം പു​റ​ത്തു​വി​ട​ണം: രാ​ഹു​ൽ ഗാ​ന്ധി
ന്യൂ​ഡ​ൽ‌​ഹി: യു​ക്രെ​യ്നി​ലെ ര​ക്ഷാ​ദൗ​ത്യ​ത്തി​ന്‍റെ വി​ശ​ദ​വി​വ​രം പു​റ​ത്തു​വി​ട​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. മ​റ്റൊ​രു ദു​ര​ന്തം ഒ​ഴി​വാ​ക്കാ​ൻ കേ​ന്ദ്രം ഒ​ഴി​പ്പി​ച്ച​തും ഒ​ഴി​പ്പി​ക്കാ​നു​ള്ള​തു​മാ​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട​ണ​മെ​ന്ന് രാ​ഹു​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ട്വി​റ്റ​റി​ലൂ​ടെ​യാ​യി​രു​ന്നു വ​യ​നാ​ട് എം​പി​യു​ടെ പ്ര​തി​ക​ര​ണം.

യു​ക്രെ​യ്നി​ൽ കു​ടു​ങ്ങി​യ​വ​രു​ടേ​യും ര​ക്ഷ​പെ​ട്ട​വ​രു​ടേ​യും ക​ണ​ക്ക് പു​റ​ത്തു​വി​ട​ണം. മേ​ഖ​ല​ക​ൾ തി​രി​ച്ചു​ള്ള ര​ക്ഷാ​ദൗ​ത്യ പ​ദ്ധ​തി സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ളും പു​റ​ത്തു​വി​ട​ണം- രാ​ഹു​ൽ ട്വീ​റ്റ് ചെ​യ്തു.
More in Latest News :