+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ​ഹി​ഷ്ണു​ത ക​മ്മി; ഫേ​സ്ബു​ക്ക് പോ​സ്റ്റി​ൽ ക​മ​ന്‍റി​ട്ട​തി​ന് സി​പി​എം പ്ര​വ​ര്‍​ത്ത​ക​രു​ടെ ക്രൂ​ര​മ​ര്‍​ദ​നം

തൊ​ടു​പു​ഴ: ഫേ​സ്ബു​ക്ക് പോ​സ്റ്റി​ൽ ക​മ​ന്‍റി​ട്ട​തി​ന് വ​യോ​ധി​ക​ന് സി​പി​എം പ്ര​വ​ര്‍​ത്ത​ക​രു​ടെ ക്രൂ​ര​മ​ര്‍​ദ​നം. ഇ​ടു​ക്കി ക​രി​മ​ണ്ണൂ​ര്‍ സ്വ​ദേ​ശി ജോ​സ​ഫ് വെ​ച്ചൂ​രി​നാ​ണ് മ​ര്‍​ദ​ന​മേ​റ്റ​ത
സ​ഹി​ഷ്ണു​ത ക​മ്മി; ഫേ​സ്ബു​ക്ക് പോ​സ്റ്റി​ൽ ക​മ​ന്‍റി​ട്ട​തി​ന് സി​പി​എം പ്ര​വ​ര്‍​ത്ത​ക​രു​ടെ ക്രൂ​ര​മ​ര്‍​ദ​നം
തൊ​ടു​പു​ഴ: ഫേ​സ്ബു​ക്ക് പോ​സ്റ്റി​ൽ ക​മ​ന്‍റി​ട്ട​തി​ന് വ​യോ​ധി​ക​ന് സി​പി​എം പ്ര​വ​ര്‍​ത്ത​ക​രു​ടെ ക്രൂ​ര​മ​ര്‍​ദ​നം. ഇ​ടു​ക്കി ക​രി​മ​ണ്ണൂ​ര്‍ സ്വ​ദേ​ശി ജോ​സ​ഫ് വെ​ച്ചൂ​രി​നാ​ണ് മ​ര്‍​ദ​ന​മേ​റ്റ​ത്. ജോ​സ​ഫി​ന്‍റെ ഇ​ട​ത് കാ​ലും കൈ​യും ഇ​രു​മ്പു​പൈ​പ്പു​കൊ​ണ്ട് അ​ടി​ച്ചൊ​ടി​ച്ചു.

ചൊ​വ്വാ​ഴ്ച രാ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം. ക​രി​മ​ണ്ണൂ​ര്‍ സി​പി​എം ഏ​രി​യ സെ​ക്ര​ട്ട​റി പി.​പി.​സു​മേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു മ​ര്‍​ദ​ന​മെ​ന്ന് ജോ​സ​ഫ് പ​റ​യു​ന്നു. മ​ർ​ദ​ന​ത്തി​ൽ ഗു​രു​ത​ര പ​രി​ക്കേ​റ്റ ജോ​സ​ഫി​നെ തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

കേ​ര​ള കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റി​നെ തെ​ര​ഞ്ഞെ​ടു​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലാ​ണ് ജോ​സ​ഫ് ക​മ​ന്‍റ് ചെ​യ്ത​ത്. ജ​ന​കീ​യ​ന​ല്ലാ​ത്ത ആ​ളു​ക​ളെ​യാ​ണ​ല്ലോ ഇ​പ്പോ​ൾ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തെ​ന്നും സി​പി​എം ഏ​രീ​യ സെ​ക്ര​ട്ട​റി ഇ​ത്ത​ര​ത്തി​ലു​ള്ള ആ​ളാ​ണെ​ന്നു​മാ​യി​രു​ന്നു ക​മ​ന്‍റ്.

സം​സാ​രി​ക്കാ​നു​ണ്ടെ​ന്ന് ഫോ​ണി​ൽ​വി​ളി​ച്ച് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ജോ​സ​ഫി​നെ സം​ഘം പു​റ​ത്തെ​ത്തി​ച്ച​ത്. കാ​റി​ലും ബൈ​ക്കി​ലു​മെ​ത്തി​യ സം​ഘം ഇ​രു​മ്പ് പൈ​പ്പ് ഉ​പ​യോ​ഗി​ച്ച് ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് ജോ​സ​ഫ് പ​റ​യു​ന്നു.
More in Latest News :