തിരുവനന്തപുരം: പാലോട് പെരിങ്ങമല ഫോറസ്റ്റ് സെക്ഷനിൽ കാട്ടുതീ പടരുന്നു. മങ്കയം വെങ്കിട്ടമൂട് ഭാഗത്ത് അഞ്ച് ഏക്കർ വനഭൂമി കത്തിനശിച്ചിട്ടുണ്ട്. ചൊവ്വാഴ്ച ഉച്ചയോടെയാണ് തീപിടിത്തം ശ്രദ്ധയിൽപ്പെട്ടത്.
വനംവകുപ്പ് വാച്ചർമാർ സ്ഥലത്തെത്തി തീയണച്ചു. പിന്നീട് രാത്രിയിൽ ഇതേപ്രദേശത്ത് വീണ്ടും തീപടരുകയായിരുന്നു. പ്രദേശത്ത് കനത്ത് കാറ്റ് വീശിയത് തീ വേഗത്തിൽ പടരാൻ കാരണമായിട്ടുണ്ട്.
പാലോട് റേഞ്ചിലെ വനംവകുപ്പ് ഉദ്യോഗസ്ഥർ തീയണയ്ക്കാൻ ശ്രമം തുടരുകയാണ്. അഞ്ചേക്കറിലെ അടിക്കാടാണ് കത്തിനശിച്ചത്. വലിയ മരങ്ങൾ കത്തുന്ന രീതിയിലേക്ക് തീ പടർന്നിട്ടില്ല.
ഫയർഫോഴ്സ് സംഘവും തീയണയ്ക്കാൻ വനംവകുപ്പ് ഉദ്യോഗസ്ഥർക്കൊപ്പം പ്രവർത്തിക്കുന്നുണ്ട്. തിരുവനന്തപുരം ഡിഎഫ്ഒ സ്ഥലത്തെത്തിയിട്ടുണ്ട്.