+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യുവതി ഭ​ർ​ത്താ​വി​നെ ഹോളോബ്രിക്സ് കൊണ്ടു ത​ല​യ്ക്ക​ടി​ച്ചു കൊ​ന്നു

പാ​ലോ​ട്: ഭാ​ര്യ ഭ​ർ​ത്താ​വി​നെ ത​ല​യ്ക്ക​ടി​ച്ചു കൊ​ലപ്പെടുത്തി. ന​ന്ദി​യോ​ട് കു​റു​പു​ഴ എ​ൽ​പി സ്കൂ​ളി​ന് സ​മീ​പം ഷീജു (37) ആ​ണ് ത​ല​യ്ക്ക​ടി​യേ​റ്റ് മ​രി​ച്ച​ത്. ഭാ​ര്യ സൗ​മ്യ​യെ(33) പോ​ലീ​സ് അ​റ​
യുവതി ഭ​ർ​ത്താ​വി​നെ ഹോളോബ്രിക്സ് കൊണ്ടു ത​ല​യ്ക്ക​ടി​ച്ചു കൊ​ന്നു
പാ​ലോ​ട്: ഭാ​ര്യ ഭ​ർ​ത്താ​വി​നെ ത​ല​യ്ക്ക​ടി​ച്ചു കൊ​ലപ്പെടുത്തി. ന​ന്ദി​യോ​ട് കു​റു​പു​ഴ എ​ൽ​പി സ്കൂ​ളി​ന് സ​മീ​പം ഷീജു (37) ആ​ണ് ത​ല​യ്ക്ക​ടി​യേ​റ്റ് മ​രി​ച്ച​ത്. ഭാ​ര്യ സൗ​മ്യ​യെ(33) പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു

ഇ​ന്ന​ലെ രാ​ത്രി 11 മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. ശി​വ​രാ​ത്രി ഉ​ത്സ​വം ന​ട​ക്കു​ന്ന​തി​നാ​ൽ വീ​ട്ടു​കാ​രും സ​മീ​പ​വാ​സി​ക​ളും ക്ഷേ​ത്ര​ത്തി​ലാ​യി​രു​ന്നു. ക്ഷേ​ത്ര​ത്തി​ലാ​യി​രു​ന്ന സൗ​മ്യ ഇ​ട​യ്ക്കു വീ​ട്ടി​ലേ​ക്കു പോ​യ ശേ​ഷം മ​ട​ങ്ങി​യെ​ത്തി താ​ൻ ഭ​ർ​ത്താ​വി​നെ ക​ഴു​ത്ത​റു​ത്തു കൊ​ന്നു എ​ന്നു നാ​ട്ടു​കാ​രോ​ടു പ​റ​ഞ്ഞു.

ഉ​ട​ൻത​ന്നെ നാ​ട്ടു​കാ​ർ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ ത​ല​യ്ക്ക​ടി​യേ​റ്റു മ​രി​ച്ച നി​ല​യി​ൽ ഷീ​ജു​വി​നെ കാ​ണുകയായിരുന്നു. ഹോ​ളോ​ബ്രി​ക്സ് ഉ​പ​യോ​ഗി​ച്ചാ​ണ് ഷീ​ജു​വി​ന്‍റെ ത​ല​യ്ക്ക് അ​ടി​ച്ച​ത്. ഇ​തി​നി​ട​യി​ൽ സൗ​മ്യ മാ​ന​സി​ക​നി​ല തെ​റ്റി​യ​തു പോ​ലെ പെ​രു​മാ​റു​ക​യും ചെ​യ്തു. ഉ​ട​ൻ​ത​ന്നെ പാ​ലോ​ട് സി​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി സൗ​മ്യ​യെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു.

ര​ണ്ടാ​ഴ്ച മു​മ്പാ​ണ് ഷീജു ഗ​ൾ​ഫി​ൽ​നി​ന്നു മ​ട​ങ്ങി​യെ​ത്തി​യ​ത്. ഷീ​ജു​വി​നു പ​ര​സ്ത്രീ ബ​ന്ധ​മു​ണ്ടെ​ന്ന് സൗ​മ്യ​യ്ക്കു സം​ശ​യ​മു​ണ്ടാ​യി​രു​ന്നുവെന്നും ഇ​താ​ണ് കൊ​ല​പാ​ത​ക​ത്തി​നു പി​ന്നി​ലെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. സൗ​മ്യ​യ്ക്കു ഷീജു​വി​നെ സം​ശ​യം ആ​ണെ​ന്നും ഇ​തു സം​ബ​ന്ധി​ച്ചു വ​ഴ​ക്കു​ക​ൾ ന​ട​ക്കാ​റു​ണ്ടെ​ന്നും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. പാ​ലോ​ട് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ സ്വീ​ക​രി​ച്ചു.
More in Latest News :