കീവ്: തലസ്ഥാനമായ കീവ് ഉൾപ്പെടെ യുക്രെയ്ൻ നഗരങ്ങൾക്കു നേരെ ശക്തമായ ആക്രമണം അഴിച്ചുവിട്ട് റഷ്യ. ഖാർകീവിലും കീവിലും മറ്റ് യുക്രെയ്ൻ നഗരങ്ങളിലും ജനവാസകേന്ദ്രങ്ങളെപ്പോലും റഷ്യൻ സൈന്യം ലക്ഷ്യംവയ്ക്കുകയാണ്.
റഷ്യൻ സൈന്യം ഖാർകീവ് നഗരത്തിൽ പാരച്യൂട്ടുകളിൽ ഇറങ്ങി. റഷ്യൻ സൈന്യം ഇറങ്ങിയതിനു പിന്നാലെ ഏറ്റുമുട്ടൽ ഉണ്ടായതായി യുക്രെയ്ൻ അറിയിച്ചു.
റഷ്യൻ അതിർത്തിയിലെ റഷ്യൻ ഭാഷ സംസാരിക്കുന്നവർ ഭൂരിപക്ഷമുള്ള പ്രദേശമാണ് ഖാർകീവ്. 1.4 ദശലക്ഷമാണ് ഇവിടുത്തെ ജനസംഖ്യ. ഖാർകീവിലെ സൈനിക ആശുപത്രിക്കു നേരെ റഷ്യ ആക്രമണം നടത്തിയതായും റിപ്പോർട്ടുണ്ട്.