+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യു​ക്രെ​യ്നൊ​പ്പം, യു​ദ്ധ​ത്തി​നി​ല്ല; നി​ല​പാ​ട് ആ​വ​ർ​ത്തി​ച്ച് ബൈ​ഡ​ൻ

വാ​ഷിം​ഗ്ട​ൺ: റ​ഷ്യ​ൻ സേ​ന​യെ ചെ​റു​ക്കാ​ൻ യു​ക്രെ​യ്നി​ലേ​ക്ക് ഇ​ല്ലെ​ന്ന് ആ​വ​ർ​ത്തി​ച്ച് അ​മേ​രി​ക്ക. എ​ന്നാ​ൽ അ​മേ​രി​ക്ക യു​ക്രെ​യ്ൻ ജ​ന​ത​യ്ക്കൊ​പ്പ​മാ​ണെ​ന്നും പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ. വാ​ഷി
യു​ക്രെ​യ്നൊ​പ്പം, യു​ദ്ധ​ത്തി​നി​ല്ല; നി​ല​പാ​ട് ആ​വ​ർ​ത്തി​ച്ച് ബൈ​ഡ​ൻ
വാ​ഷിം​ഗ്ട​ൺ: റ​ഷ്യ​ൻ സേ​ന​യെ ചെ​റു​ക്കാ​ൻ യു​ക്രെ​യ്നി​ലേ​ക്ക് ഇ​ല്ലെ​ന്ന് ആ​വ​ർ​ത്തി​ച്ച് അ​മേ​രി​ക്ക. എ​ന്നാ​ൽ അ​മേ​രി​ക്ക യു​ക്രെ​യ്ൻ ജ​ന​ത​യ്ക്കൊ​പ്പ​മാ​ണെ​ന്നും പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ. വാ​ഷിം​ഗ്ട​ണി​ൽ പാ​ര്‍​ല​മെ​ന്‍റി​ല്‍ ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ലാ​ണ് ബൈ​ഡ​ൻ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

റ​ഷ്യ​ൻ ആ​ക്ര​മ​ണ​ത്തെ അ​പ​ല​പി​ച്ച പ്ര​സി​ഡ​ന്‍റ് യു​ക്രെ​യ്ൻ അ​ധി​നി​വേ​ശ​ത്തി​ന് വ്ലാ​ദി​മി​ർ പു​ടി​ൻ മാ​ത്ര​മാ​ണ് ഉ​ത്ത​ര​വാ​ദി​യെ​ന്നും ആ​രോ​പി​ച്ചു. ദീ​ർ​ഘ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ റ​ഷ്യ വ​ലി​യ വി​ല ന​ൽ​കേ​ണ്ടി വ​രു​മെ​ന്നും ബൈ​ഡ​ൻ മു​ന്ന​റി​യി​പ്പ് ന​ൽ​കി. റ​ഷ്യ പ്ര​കോ​പ​ന​മി​ല്ലാ​തെ​യാ​ണ് ആ​ക്ര​മി​ച്ച​ത്. മു​ൻ​കൂ​ട്ടി ആ​സൂ​ത്ര​ണം ചെ​യ്ത​തും പ്ര​കോ​പ​ന​മി​ല്ലാ​ത്ത​തു​മാ​യ ആ​ക്ര​മ​ണ​മാ​യി​രു​ന്നു യു​ക്രെ​യ്നു​മേ​ൽ റ​ഷ്യ ന​ട​ത്തി​യ​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ലോ​ക സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ അ​ടി​ത്ത​റ ഇ​ള​ക്കാ​ൻ ശ്ര​മി​ച്ച പു​ടി​ൻ, ഉ​പ​രോ​ധ​ത്തോ​ടെ ഒ​റ്റ​പ്പെ​ട്ടു. അ​മേ​രി​ക്ക​ൻ വ്യോ​മ​പാ​ത​യി​ൽ റ​ഷ്യ​ൻ വി​മാ​ന​ങ്ങ​ൾ​ക്ക് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ​താ​യും ബൈ​ഡ​ൻ പ​റ​ഞ്ഞു.
More in Latest News :