ഡമാസ്കസ്: സിറിയൻ തലസ്ഥാനമായ ഡമാസ്കസിലെ ഷോപ്പിംഗ് സെന്ററിലുണ്ടായ തീപിടിത്തത്തിൽ 11 പേർ മരിച്ചു. ചൊവ്വാഴ്ച രാത്രി അൽ-ഹംറ സ്ട്രീറ്റിലെ ലാ മിറാഡ മാളിലാണ് തീപിടിത്തമുണ്ടായ തെന്ന് സ്റ്റേറ്റ് ന്യൂസ് ഏജൻസി സന റിപ്പോർട്ട് ചെയ്തു.
രണ്ട് പേരെ രക്ഷപ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് എഎഫ്പി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. തീപിടിത്തത്തിൽ ഡസൻ കണക്കിന് വ്യാപാര സ്ഥാപനങ്ങൾ നശിച്ചതായി എഎ ഫ്പി റിപ്പോർട്ട് ചെയ്തു. ഇരുപതോളം ഫയർ എൻജിനുകൾ നാല് മണിക്കൂർ എടുത്താണ് തീ നിയ ന്ത്രണ വിധേയമാക്കിയത്.
മരിച്ചവരിൽ ഭൂരിഭാഗവും സുരക്ഷാ ജീവനക്കാരോ സാധാരണ ജീവനക്കാരോ ആണെന്ന് സിവിൽ ഡി ഫൻസ് ഡയറക്ടർ പറഞ്ഞു. തീപിടിക്കാനുള്ള കാരണം അറിവായിട്ടില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.