+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"നി​ർ​ത്തൂ ഈ ​യു​ദ്ധം'; റ​ഷ്യ​ൻ ന​ഗ​ര​ത്തി​ൽ പ്ര​തി​ഷേ​ധം; 90ലേ​റെ പേ​ർ അ​റ​സ്റ്റി​ൽ

സെ​ന്‍റ് പീ​റ്റേ​ഴ്സ്ബ​ർ​ഗ്: യു​ക്രെ​യ്‍​ൻ അ​ധി​നി​വേ​ശ​ത്തി​നെ​തി​രെ റ​ഷ്യ​ൻ ന​ഗ​ര​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധം ശ​ക്തമാ​കു​ന്നു. സെ​ന്‍റ് പീ​റ്റേ​ഴ്‌​സ്ബ​ർ​ഗി​ൽ നൂ​റു​ക​ണ​ക്കി​നു ആ​ളു​ക​ളാ​ണ് യു​ദ്ധ​വി​രു​ദ
സെ​ന്‍റ് പീ​റ്റേ​ഴ്സ്ബ​ർ​ഗ്: യു​ക്രെ​യ്‍​ൻ അ​ധി​നി​വേ​ശ​ത്തി​നെ​തി​രെ റ​ഷ്യ​ൻ ന​ഗ​ര​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധം ശ​ക്തമാ​കു​ന്നു. സെ​ന്‍റ് പീ​റ്റേ​ഴ്‌​സ്ബ​ർ​ഗി​ൽ നൂ​റു​ക​ണ​ക്കി​നു ആ​ളു​ക​ളാ​ണ് യു​ദ്ധ​വി​രു​ദ്ധ മു​ദ്ര​വാ​ക്യ​ങ്ങ​ളു​മാ​യി തെ​രു​വി​ൽ ഇ​റ​ങ്ങി. 90-ല​ധി​കം പ്ര​തി​ഷേ​ധ​ക്കാ​രെ അ​റ​സ്റ്റ് ചെ​യ്ത​താ​യി ബി​ബി​സി റ​ഷ്യ​ൻ സ​ർ​വീ​സ് റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.

ന​ഗ​ര​മ​ധ്യ​ത്തി​ലെ നെ​വ്‌​സ്‌​കി അ​വ​ന്യൂ​വി​ലു​ള്ള ഗോ​സ്റ്റി​നി ഡ്വോ​ർ ഷോ​പ്പിം​ഗ് സെ​ന്‍റ​റി​ലാ​ണ് പ്ര​തി​ഷേ​ധം ന​ട​ന്ന​ത്. സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​തി​ഷേ​ധ​ക്കാ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. ഒ​രു മാ​ധ്യമ​പ്ര​വ​ർ​ത്ത​ക​നും അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ടെ​ന്ന് റി​പ്പോ​ർ​ട്ടു​ണ്ട്.

രാ​ജ്യ​ത്ത് വ്യാ​പ​ക​മാ​യി അ​ര​ങ്ങേ​റു​ന്ന പ്ര​തി​ഷേ​ധ​ങ്ങ​ളെ​യെ​ല്ലാം ഭ​ര​ണ​കൂ​ടം അ​ടി​ച്ച​മ​ര്‍​ത്തു​ക​യും നേ​താക്ക​ളെ ജ​യി​ലി​ൽ അ​ട​യ്ക്കു​ന്ന​തും തു​ട​രു​ക​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം ഏ​ക​ദേ​ശം 900 പ്ര​തി​ഷേ​ധ​ക്കാ​രെ പോ​ലീ​സ് ത​ട​ഞ്ഞു​വ​ച്ചി​രു​ന്നു.
More in Latest News :