ഹൈദരാബാദ്: തെലുങ്കാനയിൽ രണ്ടു റിയൽ എസ്റ്റേറ്റ് ബിസിനസുകാരെ അക്രമിസംഘം വെടിവച്ചു കൊന്നു. ഇരുവരും ബിസിനസ് പങ്കാളികളാണ്. ഒരാൾ സംഭവസ്ഥലത്തും രണ്ടാമൻ ആശുപത്രിയിലേക്കു കൊണ്ടു പോകുംവഴിയുമാണു മരിച്ചത്. കൊല്ലപ്പെട്ടവരിലൊരാൾ മുന്പു കൊലപാതകക്കേസിൽ ഉൾപ്പെട്ടിരുന്നു.