+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നാട്ടുകാർക്ക് നേരെ ആക്രമണം ഉണ്ടായിട്ടില്ല: വിശദീകരണവുമായി റഷ്യൻ എംബസി

ന്യൂ​ഡ​ൽ​ഹി: സി​വി​ലി​യ​ൻ​മാ​ർ​ക്കു നേ​രെ​യും ന​ഗ​ര​ങ്ങ​ൾ​ക്കു നേ​രെ​യും ഒ​രാ​ക്ര​മ​ണ​വും ന​ട​ത്തു​ന്നി​ല്ലെ​ന്ന് ഇ​ന്ത്യ​യി​ലെ റ​ഷ്യ​ൻ എം​ബ​സി. റ​ഷ്യ​ൻ സൈ​ന്യം തി​ക​ഞ്ഞ ആ​ത്മ​നി​യ​ന്ത്ര​ണ​ത്തി​ലാ​ണ്
നാട്ടുകാർക്ക് നേരെ ആക്രമണം ഉണ്ടായിട്ടില്ല: വിശദീകരണവുമായി റഷ്യൻ എംബസി
ന്യൂ​ഡ​ൽ​ഹി: സി​വി​ലി​യ​ൻ​മാ​ർ​ക്കു നേ​രെ​യും ന​ഗ​ര​ങ്ങ​ൾ​ക്കു നേ​രെ​യും ഒ​രാ​ക്ര​മ​ണ​വും ന​ട​ത്തു​ന്നി​ല്ലെ​ന്ന് ഇ​ന്ത്യ​യി​ലെ റ​ഷ്യ​ൻ എം​ബ​സി. റ​ഷ്യ​ൻ സൈ​ന്യം തി​ക​ഞ്ഞ ആ​ത്മ​നി​യ​ന്ത്ര​ണ​ത്തി​ലാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​തെന്നും റ​ഷ്യ​ൻ അം​ബാ​സി​ഡ​ർ ഡെ​നി​സ് അ​ലി​പ്പോ​വ് പറഞ്ഞു.

റ​ഷ്യ ഒ​രി​ക്ക​ലും യു​ക്രെ​യ്നെ​തി​രേ​യോ അ​വി​ടു​ത്ത ജ​ന​ങ്ങ​ൾ​ക്കെ​തി​രേ​യോ യു​ദ്ധം പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. യു​ക്രെ​യ്ൻ എ​ട്ടു വ​ർ​ഷ​മാ​യി ഡോ​ണ്‍​ബാ​സി​ൽ ന​ട​ത്തു​ന്ന പോ​രാ​ട്ട​ത്തി​നെ​തി​രേ​യും മ​റ്റു സൈ​നി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നു​ള്ള റ​ഷ്യ​യു​ടെ പ്ര​ത്യേ​ക സൈ​നീ​ക നീ​ക്ക​മാ​ണ് ന​ട​ക്കു​ന്ന​ത്. സൈ​നി കേ​ന്ദ്ര​ങ്ങ​ളെ മാ​ത്ര​മാണ് ല​ക്ഷ്യം വയ്ക്കുന്നത്.

യു​ക്രെ​യ്നെ​പോ​ലെ റ​ഷ്യ​ൻ സൈ​ന്യം നി​രോ​ധി​ത ആ​യു​ധ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ക​യോ സാ​ധാ​ര​ണ ജ​ന​ത്തെ മ​നു​ഷ്യ​ക​വ​ച​മാ​യി ഉ​പ​യോ​ഗി​ക്കു​ക​യോ ചെ​യ്യു​ന്നി​ല്ല. യു​ദ്ധ ത​ട​വു​കാ​രോ​ട് റ​ഷ്യ അ​ങ്ങേ​യ​റ്റം മാ​ന്യ​ത​യോ​ടും ബ​ഹു​മാ​ന​ത്തോ​ടെ​യു​മാ​ണ് പെ​രു​മാ​റു​ന്ന​ത്. റ​ഷ്യ എ​പ്പോ​ഴും ച​ർ​ച്ച​യ്ക്കും സ​മ​യ​വാ​യ​ത്തി​നും സ​ന്ന​ദ്ധ​ത പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ണ്ട്. യു​ക്രെ​യ്നി​ലെ ആ​ണ​വ കേ​ന്ദ്ര​ങ്ങ​ൾ സു​ര​ക്ഷി​ത​മാ​ണെ​ന്നും റ​ഷ്യ​ൻ എം​ബ​സി വി​ശ​ദീ​ക​രി​ച്ചു.
More in Latest News :