കീവ്: യുക്രെയ്ൻ തലസ്ഥാനമായ കീവിലെ ടിവി ടവർ തകർത്ത് റഷ്യ. ഇതോടെ യുക്രെയ്ൻ ടിവി ചാനലുകൾക്ക് സംപ്രേക്ഷണം നിർത്തിവയ്ക്കേണ്ടിവന്നു. കീവിലെ സെക്യൂരിറ്റി സർവീസ് ഹെഡ്ക്വാർട്ടേഴ്സ് ആക്രമിക്കുമെന്ന് റഷ്യ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനു സമീപത്തുള്ള ആളുകളോട് പ്രദേശത്തുനിന്നും ഒഴിഞ്ഞുപോകാനും ആവശ്യപ്പെട്ടിരുന്നു.
ആക്രമണത്തെ തുടർന്ന് ടിവി ചാനലുകൾ സംപ്രേക്ഷണം നിർത്തിയതായി കീവ് ആസ്ഥാനമായുള്ള യുക്രെയ്ൻ-ഇംഗ്ലീഷ് ഭാഷാ വാർത്താ ഏജൻസിയായ കൈവ് ഇൻഡിപെൻഡന്റ് പറഞ്ഞു. റഷ്യക്കാർക്കെതിരെ തെറ്റായ വിവരങ്ങൾ നൽകുന്നെന്നാരോപിച്ചായിരുന്നു ആക്രമണം.