+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ർ​ക്കീ​വി​ൽ ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലും റ​ഷ്യ​ൻ ഷെ​ല്ലാ​ക്ര​മ​ണം

കീ​വ്: യു​ക്രെ​യ്നി​ലെ ര​ണ്ടാ​മ​ത്തെ വ​ലി​യ ന​ഗ​ര​മാ​യ ക​ർ​ക്കീ​വി​ലെ പ്രാ​ദേ​ശി​ക ഭ​ര​ണ​സി​രാ​കേ​ന്ദ്ര​ത്തി​നു നേ​ർ​ക്ക് റ​ഷ്യ​ൻ മി​സൈ​ൽ ആ​ക്ര​മ​ണം. സ്ഫോ​ട​ന​ത്തി​ൽ കെ​ട്ടി​ടം പൂ​ർ​ണ​മാ​യും ന​ശി​ച്ച
ക​ർ​ക്കീ​വി​ൽ ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലും റ​ഷ്യ​ൻ ഷെ​ല്ലാ​ക്ര​മ​ണം
കീ​വ്: യു​ക്രെ​യ്നി​ലെ ര​ണ്ടാ​മ​ത്തെ വ​ലി​യ ന​ഗ​ര​മാ​യ ക​ർ​ക്കീ​വി​ലെ പ്രാ​ദേ​ശി​ക ഭ​ര​ണ​സി​രാ​കേ​ന്ദ്ര​ത്തി​നു നേ​ർ​ക്ക് റ​ഷ്യ​ൻ മി​സൈ​ൽ ആ​ക്ര​മ​ണം. സ്ഫോ​ട​ന​ത്തി​ൽ കെ​ട്ടി​ടം പൂ​ർ​ണ​മാ​യും ന​ശി​ച്ചു. ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലും റ​ഷ്യ​ൻ ഷെ​ല്ലാ​ക്ര​മ​ണം ഉ​ണ്ടാ​യ​താ​യി പ​റ​യു​ന്നു. തി​ങ്ക​ളാ​ഴ്ച ക​ർ​ക്കീ​വ് ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തി​യ ഷെ​ല്ലാ​ക്ര​മ​ണ​ത്തി​ൽ 17 പേ​ർ കൊ​ല്ല​പ്പെ​ട്ടു. തു​ട​ർ​ച്ച‍​യാ​യ അ​ഞ്ചാം ദി​വ​സ​വും ക​ർ​ക്കീ​വി​ൽ റ​ഷ്യ​ൻ സേ​ന​യും യു​ക്രെ​യ്ൻ സേ​ന​യും ഏ​റ്റു​മു​ട്ട​ൽ തു​ട​രു​ക​യാ​ണ്.

ക​ർ​ക്കീ​വി​ൽ റ​ഷ്യ​ൻ സേ​ന ന​ട​ത്തി​യ ഷെ​ല്ലാ​ക്ര​മ​ണ​ത്തി​ൽ ഇ​ന്ത്യ​ക്കാ​ര​നാ​യ വി​ദ്യാ​ർ​ഥി മ​രി​ച്ചി​രു​ന്നു. ക​ർ​ക്കീ​വി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​നി​ടെ ക​ർ​ണാ​ട​ക​യി​ലെ ഹ​വേ​രി സ്വ​ദേ​ശി ന​വീ​ൻ കു​മാ​ർ(21) ആ​ണ് മ​രി​ച്ച​ത്. യു​ക്രെ​യി​നി​ൽ റ​ഷ്യ​ൻ ആ​ക്ര​മ​ണം തു​ട​ങ്ങി​യ​തി​നു ശേ​ഷം ആ​ദ്യ​മാ​യി​ട്ടാ​ണ് ഒ​രു ഇ​ന്ത്യ​ൻ പൗ​ര​നു ജീ​വ​ൻ ന​ഷ്ട​പ്പെ​ടു​ന്ന​ത്.

സ്റ്റു​ഡ​ന്‍റ് കോ​ർ​ഡി​നേ​റ്റ​ർ​മാ​രാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. നാ​ലാം വ​ർ​ഷ എം​ബി​ബി​എ​സ് വി​ദ്യാ​ർ​ഥി​യാ​ണ് ന​വീ​ൻ കു​മാ​ർ. ന​വീ​ന്‍റെ മ​ര​ണം വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം സ്ഥി​രീ​ക​രി​ച്ചു.

ന​വീ​ൻ താ​മ​സി​ച്ചി​രു​ന്ന ബ​ങ്ക​റി​നു​ള്ളി​ൽ നി​ന്നും പു​റ​ത്തി​റ​ങ്ങി​യ സ​മ​യം ആ​ക്ര​മ​ണ​മു​ണ്ടാ​കു​ക​യാ​യി​രു​ന്നു. ന​വീ​ന്‍റെ മാ​താ​പി​താ​ക്ക​ൾ ചെ​ന്നൈ​യി​ലാ​ണെ​ന്നാ​ണ് സൂ​ച​ന. ക​ർ​ക്കീ​വി​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ രൂ​ക്ഷ​മാ​യ ആ​ക്ര​മ​ണ​മാ​ണ് ന​ട​ക്കു​ന്ന​ത്.
More in Latest News :