കണ്ണൂർ: കെപിസിസി അധ്യക്ഷൻ കെ.സുധാകരനുമായി തനിക്കു തർക്കങ്ങളൊന്നുമില്ലെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഡിസിസി പുനഃസംഘടന നിർത്തിവയ്ക്കാൻ ഹൈക്കമാൻഡ് നിർദേശം നൽകിയെന്ന വാർത്തകളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ നേതാക്കളുമായും കൂടിയാലോചിച്ചാണ് പുനഃസംഘടന നടത്തുന്നത്. ജംബോ കമ്മിറ്റികൾ വേണ്ടെന്നു തീരുമാനിച്ചപ്പോൾ പ്രവർത്തന മികവില്ലാത്ത ചിലർ പുറത്തുപോകുന്ന സാഹചര്യമുണ്ടാകും. അപ്പോൾ അതൃപ്തി സ്വാഭാവികമാണെന്നും ഇക്കാര്യങ്ങളെല്ലാം ചർച്ചകളിലൂടെ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
താൻ സുധാകരനുമായി എല്ലാ ദിവസവും സംസാരിക്കാറുണ്ട്. എന്നാൽ, കഴിഞ്ഞ ദിവസത്തെ കൂടിക്കാഴ്ച മാത്രമാണ് വാർത്തയായത്. പുനഃസംഘടന നിർത്തിവയ്ക്കാനുള്ള നിർദേശത്തിൽ അതൃപ്തി അറിയിച്ചു സുധാകരൻ ഹൈക്കമാൻഡിനു കത്തയച്ച കാര്യം അറിയില്ലെന്നും സതീശൻ വ്യക്തമാക്കി.