+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക്രൈ​സ്റ്റ്ച​ർ​ച്ച് ടെ​സ്റ്റി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് ജ​യം; പ​ര​മ്പ​ര സ​മ​നി​ല​യി​ൽ

ക്രൈ​സ്റ്റ്ച​ർ​ച്ച്: ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രേ ടെ​സ്റ്റ് പ​ര​മ്പ​ര ജ​യ​ത്തി​നാ​യി ന്യൂ​സി​ല​ൻ​ഡ് ഇ​നി​യും കാ​ത്തി​രി​ക്ക​ണം. ര​ണ്ടാം ടെ​സ്റ്റി​ൽ വി​ജ​യി​ച്ച് ദ​ക്ഷി​ണാ​ഫ്രി​ക്ക പ​ര​മ്പ​ര സ​മ​നി​
ക്രൈ​സ്റ്റ്ച​ർ​ച്ച് ടെ​സ്റ്റി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് ജ​യം; പ​ര​മ്പ​ര സ​മ​നി​ല​യി​ൽ
ക്രൈ​സ്റ്റ്ച​ർ​ച്ച്: ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രേ ടെ​സ്റ്റ് പ​ര​മ്പ​ര ജ​യ​ത്തി​നാ​യി ന്യൂ​സി​ല​ൻ​ഡ് ഇ​നി​യും കാ​ത്തി​രി​ക്ക​ണം. ര​ണ്ടാം ടെ​സ്റ്റി​ൽ വി​ജ​യി​ച്ച് ദ​ക്ഷി​ണാ​ഫ്രി​ക്ക പ​ര​മ്പ​ര സ​മ​നി​ല​യി​ൽ പി​ടി​ച്ചു. ഇ​തോ​ടെ ര​ണ്ടു മ​ത്സ​ര പ​ര​മ്പ​ര 1-1 എ​ന്ന നി​ല​യി​ൽ അ​വ​സാ​നി​ച്ചു.

426 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന കി​വീ​സ് അ​വ​സാ​ന ദി​വ​സം തോ​ൽ​വി ഏ​റെ​ക്കു​റെ ഉ​റ​പ്പി​ച്ചാ​ണ് ബാ​റ്റിം​ഗി​നെ​ത്തി​യ​ത്. 94/4 എ​ന്ന നി​ല​യി​ൽ തു​ട​ങ്ങി​യ കി​വീ​സ് ഇ​ന്നിം​ഗ്സ് 227 റ​ണ്‍​സി​ൽ അ​വ​സാ​നി​ച്ചു. 92 റ​ണ്‍​സ് നേ​ടി​യ ഡെ​വ​ണ്‍ കോ​ണ്‍​വെ​യാ​ണ് ടോ​പ്പ് സ്കോ​റ​ർ. ടോം ​ബ്ല​ണ്ഡ​ൽ 44 റ​ണ്‍​സ് നേ​ടി. അ​വ​സാ​ന ആ​റ് വി​ക്ക​റ്റു​ക​ൾ 61 റ​ണ്‍​സി​നി​ടെ ആ​തി​ഥേ​യ​ർ​ക്ക് ന​ഷ്ട​മാ​യി.

ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കാ​യി ക​ഗീ​സോ റ​ബാ​ഡ, മാ​ർ​ക്കോ ജാ​ൻ​സ​ൻ, കേ​ശ​വ് മ​ഹാ​രാ​ജ് എ​ന്നി​വ​ർ മൂ​ന്ന് വീ​തം വി​ക്ക​റ്റു​ക​ൾ നേ​ടി. മ​ത്സ​ര​ത്തി​ൽ എ​ട്ട് വി​ക്ക​റ്റും 47 റ​ണ്‍​സും നേ​ടി​യ റ​ബാ​ഡ മാ​ൻ ഓ​ഫ് ദ ​മാ​ച്ചാ​യി. ര​ണ്ടു ടെ​സ്റ്റി​ൽ നി​ന്നും 14 വി​ക്ക​റ്റു​ക​ൾ നേ​ടി​യ മാ​റ്റ് ഹെ​ൻ​ട്രി​യാ​ണ് പ​ര​മ്പ​ര​യു​ടെ താ​രം.
More in Latest News :