+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഓപ്പ​റേ​ഷൻ ഗം​ഗ ദൗ​ത്യ​ത്തിൽ വ്യോ​മ​സേ​ന​യും; ച​ര​ക്ക് വി​മാ​ന​ങ്ങ​ൾ അ​യ​യ്ക്കും

ന്യൂ​ഡ​ൽ​ഹി: യു​ക്രെ​യ്‌​നി​ല്‍ കു​ടു​ങ്ങി​യ ഇ​ന്ത്യ​ക്കാ​രെ മ​ട​ക്കി​ക്കൊ​ണ്ടു​വ​രാ​നു​ള്ള ഓ​പ്പ​റേ​ഷ​ന്‍ ഗം​ഗ ദൗ​ത്യ​ത്തി​ലേ​ക്ക് വ്യോ​മ​സേ​ന​യും. വ്യോ​മ​സേ​ന​യു​ടെ ച​ര​ക്ക് വി​മാ​ന​ങ്ങ​ളാ​ണ് യു​ക
ഓപ്പ​റേ​ഷൻ ഗം​ഗ ദൗ​ത്യ​ത്തിൽ വ്യോ​മ​സേ​ന​യും; ച​ര​ക്ക് വി​മാ​ന​ങ്ങ​ൾ അ​യ​യ്ക്കും
ന്യൂ​ഡ​ൽ​ഹി: യു​ക്രെ​യ്‌​നി​ല്‍ കു​ടു​ങ്ങി​യ ഇ​ന്ത്യ​ക്കാ​രെ മ​ട​ക്കി​ക്കൊ​ണ്ടു​വ​രാ​നു​ള്ള ഓ​പ്പ​റേ​ഷ​ന്‍ ഗം​ഗ ദൗ​ത്യ​ത്തി​ലേ​ക്ക് വ്യോ​മ​സേ​ന​യും. വ്യോ​മ​സേ​ന​യു​ടെ ച​ര​ക്ക് വി​മാ​ന​ങ്ങ​ളാ​ണ് യു​ക്രെ​യ്ന്‍റെ അ​തി​ർ​ത്തി രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് അ​യ​യ്ക്കു​ന്ന​ത്.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യാ​ണ് ഇ​തി​ന് നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്. ഇ​ന്ന് ത​ന്നെ വ്യോ​മ​സേ​ന​യു​ടെ വി​മാ​നം ഡ​ൽ​ഹി​യി​ൽ നി​ന്നും പു​റ​പ്പെ​ടു​മെ​ന്നാ​ണ് സൂ​ച​ന. വ​രും​ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ വി​മാ​ന​ങ്ങ​ൾ ര​ക്ഷാ​ദൗ​ത്യ​ത്തി​ൽ പ​ങ്കെ​ടു​ക്കും.

ര​ക്ഷാ​ദൗ​ത്യ​ത്തി​നാ​യി സ്വ​കാ​ര്യ വി​മാ​ന​ങ്ങ​ളെ​യാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ ആ​ശ്ര​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ അ​തി​ർ​ത്തി​ക​ളി​ലേ​ക്ക് കൂ​ടു​ത​ൽ ഇ​ന്ത്യ​ക്കാ​ർ എ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സ്വ​കാ​ര്യ​വി​മാ​ന​ങ്ങ​ൾ മാ​ത്രം ഉ​പ​യോ​ഗി​ച്ചു​ള്ള ഒ​ഴി​പ്പി​ക്ക​ൽ ഫ​ലം കാ​ണി​ല്ലെ​ന്ന നി​രീ​ക്ഷ​ണ​ത്തെ തു​ട​ർ​ന്നാ​ണ് ഓ​പ്പ​റേ​ഷ​ൻ ഗം​ഗാ ദൗ​ത്യ​ത്തി​ൽ വ്യോ​മ​സേ​ന​യെ​യും പ​ങ്കെ​ടു​പ്പി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം, ഇ​ന്ത്യ​ക്കാ​രെ മ​ട​ക്കി​ക്കൊ​ണ്ടു​വ​രാ​ന്‍ ഇ​ന്ന് സ്ലൊ​വാ​ക്യ​യി​ലേ​ക്ക് സ്‌​പൈ​സ് ജെ​റ്റ് പ്ര​ത്യേ​ക സ​ര്‍​വീ​സ് ന​ട​ത്തു​ന്നു​ണ്ട്. കോ​സി​സി​ലേ​ക്കാ​ണ് വി​മാ​നം പോ​കു​ന്ന​ത്. ഒ​ഴി​പ്പി​ക്ക​ലി​ന് മേ​ൽ​നോ​ട്ടം വ​ഹി​ക്കാ​ൻ കേ​ന്ദ്ര നി​യ​മ​മ​ന്ത്രി കി​ര​ൺ റി​ജി​ജു കോ​സി​സി​ലേ​ക്ക് പോ​കു​ന്നു​ണ്ട്.
More in Latest News :