കൊച്ചി: സിപിഎം സംസ്ഥാന സമ്മേളനത്തില്‍ ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപിയുടെ പ്രത്യയശാസ്ത്രം അപകടകരമാണ്. ബദല്‍ ഉയര്‍ത്തുന്നത് കേരളമാണ്. ഭരണഘടന തത്വങ്ങളെ തകര്‍ക്കാന്‍ ബിജെപി ശ്രമം നടത്തുന്നുവെന്നും യെച്ചൂരി പറഞ്ഞു.
സിബിഐയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും രാഷ്ട്രീയ ഏജന്റുമാരെ പോലെയാണ് പ്രവര്‍ത്തിക്കുന്നത്. പൗരത്വ നിയമഭേദഗതി ഭരണഘടന കാഴ്ച്ചപ്പാടില്‍ നിന്നുള്ള വ്യത്യാസം കൊണ്ടാണ്. ഹിന്ദു രാഷ്ട്രത്തിനാണ് ബിജെപി ശ്രമിക്കുന്നത്.
ഇത്തരം കാര്യങ്ങളെ മതേതര ആശയം കൊണ്ടാണ് നേരിടേണ്ടത്. ബിജെപിക്കെതിരെ ജനരോഷം കൂടുന്നു. ജനങ്ങളുടെ പോരാട്ടം ശക്തമായി മുന്നോട്ട് കൊണ്ടുപോകണം. ഇന്ത്യ അമേരിക്കയുടെ ജൂനിയര്‍ പാര്‍ട്ണര്‍ ആയി. വാക്സിന് അസമത്വം കോവിഡ് വ്യാപനത്തിനും കോവിഡ് മരണം കൂടാനും കാരണമായി.
ഇന്ത്യയില്‍ ഒരു മൂലയില്‍ മാത്രമാണ് ഇടതുപക്ഷമുള്ളത്. അത് കേരളത്തില്‍ മാത്രമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഏറെ അപകടകരമായ ഒരു പ്രത്യേക ശാസ്ത്രമാണ് അവര്‍ പ്രതിനിധികരിക്കുന്നത്. അത് ഈ രാജ്യത്തിന് അപകടം സൃഷ്ടിക്കുന്നതാണ്.
എന്തുകൊണ്ടാണ് ഞങ്ങളുടെ പ്രത്യേയശാസ്ത്രം അപകടരമാകുന്നത്. ബിജെപി സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്ന രാജ്യത്തിന് എതിരാകുന്ന രാജ്യത്തിന്റെ ഐക്യത്തിനെതിരായിട്ടുള്ള എല്ലാ നയങ്ങള്‍ക്കുമെതിരേയുള്ള ബദല്‍ ഇടതുപക്ഷം മുന്നോട്ട്വെക്കുന്നു.
മനുഷ്യജീവിതത്തിനെതിരായിട്ടുള്ള വഴികള്‍ അടക്കുന്നതിനെതിരേയുള്ള ബദലായിട്ടുള്ള രീതികള്‍ ഇടതുപക്ഷം മുന്നോട്ട് വെക്കുന്നു. ഈ രാജ്യത്തെ പൊതുമുതല്‍ കൊള്ളയടിക്കുന്നതിനെതിരായുള്ള ബദല്‍ മുന്നോട്ട് വെക്കുന്നു. ആ ബദല്‍ നയത്തിന്റെ വേദിയായി കേരളം മാറുന്നു. അതുകൊണ്ടാണ് കേരളവും ഇടതുപക്ഷവും അപകടരമായി കേന്ദ്രസര്‍ക്കാരിനും ബിജെപിക്കും തോന്നുന്നത്.
ഫാസിസ്റ്റ് ആര്‍എസ്എസിനാല്‍ നയിക്കപ്പെടുന്ന ബിജെപി ഈ രാജ്യത്തെ പ്രത്യേകമായി ഒരു അവസ്ഥയിലേക്കാണ് കൊണ്ടുപോകാന്‍ ശ്രമിക്കുന്നത്. ഒരു വശത്ത് ഉദാരവത്കരണ നയങ്ങള്‍ ശക്തിപ്പെടുന്നു. മറുവശത്ത് ദേശീയ സ്വത്തിന്റെ കൊള്ളയടിക്കലിന് രൂപം നല്കുന്നു.
ദല്ലാള്‍ സംവിധാനത്തിലൂടെ കോര്‍പ്പറേറ്റ് ബന്ധം ശക്തിപ്പെടുത്തികൊണ്ടിരിക്കുന്നു. അമിതാധികാര പ്രവണത എല്ലാ തലങ്ങളിലേക്കും വ്യാപിക്കുന്നു. പൗരാവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നു. ജനാധിപത്യ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നു. ഇതാണ് ഈ നാലു വര്‍ഷത്തെ തീവ്രമായ വലതുപക്ഷ രാഷ്ട്രീയ ആധിപത്യത്തിന്റെ അനുഭവം.
റഷ്യന്‍ അധിനിവേശം അടിയന്തരമായി അവസാനിപ്പിക്കണം. സാമ്രാജ്യത്വവും സോഷ്യലിസവും തമ്മിലുള്ള വൈരുദ്ധ്യം വര്‍ധിച്ചു. ചൈനയുടെ ശക്തി വര്‍ധിക്കുന്നതിനെ അമേരിക്ക ഭയക്കുന്നു. ചൈനയെ ഒറ്റപ്പെടുത്തുക, വളയുക എന്നതാണ് അമേരിക്കന്‍ തന്ത്രം. ഒരു ലക്ഷം നാറ്റോ ട്രൂപ്പുകള്‍ അതിര്‍ത്തിയിലുണ്ട്. ഇതിലാണ് റഷ്യയുടെ ആശങ്കയെന്നും യെച്ചൂരി വ്യക്തമാക്കി.