+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​നാ​വ​ശ്യ​മാ​യി പോ​ലീ​സി​നെ വി​ളി​ച്ചു; യു​വാ​വി​ന് 10 ല​ക്ഷം രൂ​പ പി​ഴ

ഫു​ജൈ​റ: അ​നാ​വ​ശ്യ​മാ​യി പോ​ലീ​സി​നെ 15 ത​വ​ണ വി​ളി​ക്കു​ക​യും മോ​ശ​മാ​യി സം​സാ​രി​ക്കു​ക​യും ചെ​യ്ത​യാ​ൾ​ക്ക് 50,000 ദി​ർ​ഹം (ഏ​ക​ദേ​ശം പ​ത്ത് ല​ക്ഷം രൂ​പ) പി​ഴ. മോ​ശം പെ​രു​മാ​റ്റ​വു​മാ​യി ബ​ന്ധ​പ
അ​നാ​വ​ശ്യ​മാ​യി പോ​ലീ​സി​നെ വി​ളി​ച്ചു; യു​വാ​വി​ന് 10 ല​ക്ഷം രൂ​പ പി​ഴ
ഫു​ജൈ​റ: അ​നാ​വ​ശ്യ​മാ​യി പോ​ലീ​സി​നെ 15 ത​വ​ണ വി​ളി​ക്കു​ക​യും മോ​ശ​മാ​യി സം​സാ​രി​ക്കു​ക​യും ചെ​യ്ത​യാ​ൾ​ക്ക് 50,000 ദി​ർ​ഹം (ഏ​ക​ദേ​ശം പ​ത്ത് ല​ക്ഷം രൂ​പ) പി​ഴ. മോ​ശം പെ​രു​മാ​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന ഫു​ജൈ​റ​യി​ലെ കോ​ട​തി​യാ​ണ് പി​ഴ വി​ധി​ച്ച​ത്.

ഫു​ജൈ​റ അ​ൽ മ​ദീ​ന പൊ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ് സം​ഭ​വം. സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ൽ വ​ച്ചി​രി​ക്കു​ന്ന ത​ന്‍റെ വീ​ട്ടു​സാ​ധ​ന​ങ്ങ​ൾ എ​ടു​ക്കാ​ൻ‌ പോ​ലീ​സ് പ​ട്രോ​ളിം​ഗ് വേ​ണ മെ​ന്ന് ആ​വ​ശ്യ​പ്പ​ട്ടാ​ണ് യു​വാ​വ് പോ​ലീ​സി​നെ വി​ളി​ച്ച​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പോ​ലീ​സു​കാ​ര​ൻ ഇ​യാ​ളെ അ​റി​യി​ച്ചെ​ങ്കി​ലും തു​ട​ർ​ച്ച​യാ​യി വി ​ളി​ച്ചു​കൊ​ണ്ടി​രു​ന്നു.

ഓ​രോ കോ​ളി​ലും ഇ​യാ​ൾ മോ​ശ​മാ​യാ​ണ് പൊ​ലീ​സി​നോ​ട് സം​സാ​രി​ച്ച​ത്. ഇ​തേ​തു​ട​ർ​ന്ന് ഇ​യാ​ളെ പി​ടി​കൂ​ടി പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​ച്ചു. ഇ​യാ​ൾ പ​റ​ഞ്ഞ പ​രി ച​യ​ക്കാ​ര​ന്‍റെ വീ​ട്ടി​ൽ അ​ന്വേ​ഷി​ച്ചെ​ങ്കി​ലും ത​ന്‍റെ വീ​ട്ടി​ൽ അ​ങ്ങി​നെ​യൊ​രു സാ​ധ​നം ഇ​ല്ലെ​ന്നാ​യി​രു​ന്നു മ​റു​പ​ടി. ആ​ൽ​ക്ക​ഹോ​ൾ പ​രി​ശോ​ധ​ന ഫ​ലം നെ​ഗ​റ്റീ​വാ​യി രു​ന്നെ​ങ്കി​ലും ഉ​യ​ർ​ന്ന ര​ക്ത​സ​മ്മ​ർ​ദ​മു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി.

പ്ര​തി കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ കോ​ട​തി 50,000 ദി​ർ​ഹം പി​ഴ ഈ​ടാ​ക്കാ​ൻ ഉ​ത്ത​ര​വി​ടു​ക​യാ​യി​രു​ന്നു.
More in Latest News :