ലണ്ടൻ: യുക്രെയ്നെ ആക്രമിച്ച റഷ്യക്കെതിരെ പ്രതിരോധവുമായി കായികലോകവും. റഷ്യ, ബെലാറൂസ് താരങ്ങളെ മത്സരങ്ങളിൽ നിന്ന് വിലക്കിയതായി അന്താരാഷ്ട്ര ഒളിമ്പിക്സ് സമിതി അറിയിച്ചു.
ഇതിനു പുറമേ, റഷ്യയിൽ നടക്കേണ്ടിയിരുന്ന കായിക മത്സരങ്ങളും ഇവിടെ നിന്ന് വേദി മാറ്റുവാനായി പരിഗണിക്കപ്പെടുകയാണ്. ഇത്തരമൊരു നീക്കത്തിൽ ചാമ്പ്യൻസ് ലീഗ് ഫൈനലിന്റെ വേദി റഷ്യയിൽ നിന്നും ഫ്രാൻസിലേക്ക് മാറ്റിയതായി യുവേഫ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
ഈ തീരുമാനങ്ങൾക്ക് പുറമെ ഇപ്പോഴിതാ 2022 ൽ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിൽ നിന്നും റഷ്യയെ പുറത്താക്കണമെന്ന ആവശ്യവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷന്റെ പ്രസിഡന്റ് നോയൽ ലെ ഗ്രെറ്റ്.
റഷ്യ യുക്രെയ്നിൽ നടത്തുന്ന ആക്രമണങ്ങളെ അപലപിച്ച് കൊണ്ട് പോളണ്ട്, സ്വീഡൻ, ചെക്ക് റിപ്പബ്ലിക്ക് എന്നീ രാജ്യങ്ങൾ നേരത്തെ രംഗത്ത് എത്തിയിരുന്നു. 2022 ലോകകപ്പിലേക്ക് ടിക്കറ്റെടുക്കാൻ വേണ്ടി കളിക്കുന്ന യോഗ്യതാ മത്സരങ്ങളിൽ റഷ്യയുമായി കളിക്കില്ലെന്ന് ഈ രാജ്യങ്ങൾ പ്രഖ്യാപിച്ചിരുന്നു.
"കായിക ലോകത്തിന്, പ്രത്യേകിച്ച് ഫുട്ബോളിന് ഇത്തരം ആക്രമണങ്ങൾക്കെതിരെ നിഷ്പക്ഷത പാലിക്കാൻ കഴിയില്ല. അതുകൊണ്ട് തന്നെ ലോകകപ്പിൽ നിന്നും റഷ്യയെ പുറത്താക്കണമെന്ന തീരുമാനം ഉയർന്നാൽ അത് ഞാൻ എതിർക്കില്ല.'- ലെ ഗ്രെറ്റ് പറഞ്ഞു.