മലപ്പുറം: കൊണ്ടോട്ടിയിൽ വൻ തീപിടിത്തം. ബസ്റ്റാന്റിനടുത്തുള്ള മൂന്നു നില കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. കെട്ടിടം പൂർണമായി കത്തിനശിച്ചു. അഗ്നിശമനസേന സ്ഥലത്തെത്തി തീയണച്ചു. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല.