ഒട്ടാവ: കനേഡിയൻ വ്യോമാതിർത്തി ലംഘിച്ച് റഷ്യൻ എയർലൈനായ എയ്റോഫ്ലോട്ട്. ഉപരോധം മറികടന്ന് ഞായറാഴ്ചയാണ് എയ്റോഫ്ളോട്ട് 111 വിമാനം കാനഡയുടെ വ്യോമാതിർത്തിയിൽ പ്രവേശിച്ചത്.
റഷ്യയുടെ യുക്രെയ്നിലെ പട്ടാള നടപടിയെ തുടർന്ന് റഷ്യൻ വിമാനങ്ങൾക്ക് കാനഡ ഉപരോധം ഏർപ്പെടുത്തിയിരുന്നു. എന്നാൽ ഈ വിലക്കാണ് ഇപ്പോൾ ലംഘിച്ചത്. ഫ്ളോറിഡയിലെ മിയാമിയിൽ നിന്നും മോസ്കോയിലേക്ക് പോയ വിമാനമാണ് ഞായറാഴ്ച കാനേഡയുടെ വ്യോമാതിർത്തിയിൽ പ്രവേശിച്ചത്.
നിയമലംഘനം നടന്നതിന്റെ പശ്ചാത്തലത്തില്‍ എയ്റോഫ്ളോട്ടിനെതിരെയും എയര്‍ ട്രാഫിക് കണ്ട്രോള് സര്‍വീസിനെതിരെയും അന്വേഷണം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. ഭാവിയിൽ ഇത്തരം നിയമ ലംഘനങ്ങൾ തടയുന്നതിന് വേണ്ടിയുള്ള ഉചിതമായ നടപടികൾ സ്വീകരിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.