+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹരിദാസൻ വധം: കൊ​ല​യാ​ളി സം​ഘം വ​ല​യി​ൽ, ഒരാളെ പിടിച്ചത് അടൂരിൽനിന്ന്

ത​ല​ശേ​രി: പു​ന്നോ​ൽ താ​ഴെ​വ​യ​ലി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​ൻ കൊ​ര​മ്പി​ൽ താ​ഴെ​കു​നി​യി​ൽ ഹ​രി​ദാ​സ(54)നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ കൊ​ല​യാ​ളി സം​ഘം വ​ല​യി​ൽ. ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക എ​ന്
ഹരിദാസൻ വധം: കൊ​ല​യാ​ളി സം​ഘം വ​ല​യി​ൽ, ഒരാളെ പിടിച്ചത് അടൂരിൽനിന്ന്
ത​ല​ശേ​രി: പു​ന്നോ​ൽ താ​ഴെ​വ​യ​ലി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​ൻ കൊ​ര​മ്പി​ൽ താ​ഴെ​കു​നി​യി​ൽ ഹ​രി​ദാ​സ(54)നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ കൊ​ല​യാ​ളി സം​ഘം വ​ല​യി​ൽ. ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക എ​ന്നീ സം​സ്ഥാ​ന​ങ്ങളി​ലും പ​ത്ത​നം​തി​ട്ട​യി​ലും പോ​ലീ​സ് ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് പ്ര​തി​ക​ൾ വ​ല​യി​ലാ​യി​ട്ടു​ള്ള​ത്. പ​ത്ത​നം​തി​ട്ട​യി​ലെ അ​ടൂ​രി​ൽനി​ന്നാ​ണ് പ്ര​ധാ​ന പ്ര​തി​ക​ളി​ൽ ഒ​രാ​ൾ പി​ടി​യി​ലാ​യ​ത്.

ഇ​യാ​ളെ ഇന്നു പു​ല​ർ​ച്ച​യോ​ടെ​യാ​ണ് ക​ണ്ണൂ​രി​ൽ എ​ത്തി​ച്ചു. കൊ​ല​യാ​ളി സം​ഘ​ത്തി​ലെ ഒ​രാ​ളു​ടെ വീ​ട്ടി​ലെ വാ​ഷ് ബെ​യ്സി​ൽനി​ന്നു പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ര​ക്ത​ക്ക​റ ക​ണ്ടെ​ത്തി. വ​ല​യി​ലാ​യി​ട്ടു​ള്ള പ്ര​തി​ക​ളെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ പോ​ലീ​സ് ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്.

തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ച ശേ​ഷം എ​ത്ര​യും പെ​ട്ടെ​ന്ന് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പോ​ലീ​സ്. ശ​നി​യാ​ഴ്ച ക​ണ്ണൂ​രി​ലെ​ത്തി​യ എ​ഡി​ജി​പി വി​ജ​യ് സാ​ഖ​റെ കേ​സി​ന്‍റെ അ​ന്വേ​ഷ​ണ പു​രോ​ഗ​തി വി​ല​യി​രു​ത്തി​യി​രു​ന്നു. ഐ​ജി അ​ശോ​ക് യാ​ദ​വ് ര​ണ്ട് ത​വ​ണ ക​ണ്ണൂ​രി​ലെ​ത്തു​ക​യും സം​ഭ​വ സ്ഥ​ലം സ​ന്ദ​ർ​ശി​ക്കു​ക​യും ചെ​യ്തു.

പ്ര​ദേ​ശ​ത്തെ ചി​ല സ്ഥാ​പ​ന​ങ്ങ​ളി​ൽനി​ന്നു ല​ഭി​ച്ച സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും മൊ​ബൈ​ൽ ട​വ​ർ കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ങ്ങ​ളു​മാ​ണ് കൊ​ല​യാ​ളി സം​ഘ​ത്തെ തി​രി​ച്ച​റി​യാ​ൻ പോ​ലീ​സി​നെ സ​ഹാ​യി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ആ​റു​പേ​രു​ടെ മൊ​ഴി​ക​ളും കേ​സി​ൽ നി​ർ​ണാ​യ​ക​മാ​യി​ട്ടു​ണ്ട്.

ഡി​ഐ​ജി രാ​ഹു​ൽ ആ​ർ.​ നാ​യ​ർ, സി​റ്റി ക​മ്മീ​ഷ​ണ​ൽ ആ​ർ.​ഇ​ള​ങ്കോ, അ​ഡീ​ഷ​ണ​ൽ എ​സ്പി പ്രി​ൻ​സ് എബ്ര​ഹാം, എ​എ​സ്പി വി​ഷ്ണു പ്ര​ദീ​പ്, ക​ണ്ണൂ​ർ എ​സി​പി പി.​പി. സ​ദാ​ന​ന്ദ​ൻ, ഇ​രി​ട്ടി ഡി​വൈ​എ​സ്പി പ്ര​ദീ​പ​ൻ ക​ണ്ണി​പ്പൊ​യി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.

കേ​സി​ൽ സം​ശ​യ​ത്തി​ന്‍റെ നി​ഴ​ലി​ലു​ള​ള പോ​ലീ​സു​കാ​ര​നെ അ​ന്വേ​ഷ​ണ സം​ഘം ചോ​ദ്യം നി​ര​ന്ത​ര​മാ​യി ചെ​യ്തു വ​രി​ക​യാ​ണ്.​ കൊ​ല​പാ​ത​കം ന​ട​ന്ന​യു​ട​ൻ നി​ല​വി​ൽ അ​റ​സ്റ്റി​ലാ​യി​ട്ടു​ള്ള ബിജെപി ​നേ​താ​വു​മാ​യി പോ​ലീ​സു​കാ​ര​ൻ ന​ട​ത്തി​യ വാ​ട്സാ​പ്പ് കോ​ൾ സം​ഭാ​ഷ​ണ​മാ​ണ് പോ​ലീ​സു​കാ​ര​നെ സം​ശ​യ​ത്തി​ന്‍റെ നി​ഴ​ലി​ലാ​ക്കി​യ​ത്.
More in Latest News :