മിൻസ്ക്: ആണവായുധമുക്ത രാഷ്ട്രമെന്ന പദവി ഭരണഘടനയില്‍ നിന്നും നീക്കം ചെയ്ത് ബെലാറൂസ്. ഇതോടെ റഷ്യന്‍ ആണവായുധങ്ങള്‍ ബെലാറൂസിന്റെ ഏത് ഭാഗത്തും വിന്യസിക്കാം.
ആണവ പ്രതിരോധ സേനയോട് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന് തയാറാകാന്‍ നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് ഈ നടപടി.
ഞായറാഴ്ചയാണ് ഹിതപരിശോധനയ്ക്കു ശേഷം ബെലറൂസ് അണവായുധ ഉപയോഗം സംബന്ധിച്ച് ഭരണഘടന ഭേദഗതി ചെയ്തത്. റഷ്യയുടെ പൂര്‍ണമായ നിയന്ത്രണത്തിലുള്ള ബെലറൂസ് ഇതിനോടകം തന്നെ റഷ്യൻ സൈന്യത്തെ സഹായിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.