ലണ്ടൻ: യുക്രെയ്ൻ അധിനിവേശം റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ അന്ത്യത്തിന്റെ തുടക്കമാകാമെന്ന് ബ്രിട്ടീഷ് വിദേശകാര്യമന്ത്രി ലിസ് ട്രസ്. യുക്രെയ്ൻകാർ അതീവ ധീരതയോടെ റഷ്യൻ പട്ടാളത്തെ നേരിടുന്നു. ബ്രിട്ടൻ യുക്രെയ്ൻകാർക്ക് ആയുധങ്ങളും ധനസഹായവും നല്കുന്നതു തുടരും.
ഉപരോധങ്ങൾ റഷ്യൻ സാന്പത്തിക മേഖലയെ തകർക്കും. തന്ത്രപരമായ പിഴവാണു പുടിൻ വരുത്തിയിരിക്കുന്നത്. റഷ്യക്കെതിരേ കൂടുതൽ ഉപരോധം ചുമത്തും. റഷ്യൻസമ്പന്നരുടെ പട്ടിക തയാറാക്കിയിട്ടുണ്ട്.
യുക്രെയ്നിലെ യുദ്ധം ബ്രിട്ടീഷ് സാമ്പത്തിക മേഖലയെയും ബാധിക്കും. പുടിനെതിരായ യുദ്ധത്തിനു നല്കേണ്ട വില മനസിലാക്കാൻ ബ്രിട്ടീഷുകാർക്കു കഴിയും. യുദ്ധം വർഷങ്ങൾ നീളാൻ സാധ്യതയുണ്ടെന്നും മന്ത്രി പറഞ്ഞു.