ന്യൂഡൽഹി: വായ്പയെടുത്ത് രാജ്യം വിട്ട വ്യവസായികൾ 18,000 കോടി തിരിച്ചടച്ചുവെന്ന് കേന്ദ്രസർക്കാർ. വിജയ് മല്യ, നീരവ് മോദി, മെഹുൽ ചോക്സി എന്നീ വ്യവസായികളാണ് പണം തിരിച്ചടച്ചത്.
സുപ്രീംകോടതിയിൽ സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് ഇക്കാര്യം അറിയിച്ചത്. കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട് ഇഡിയുടെ അധികാരം സംബന്ധിച്ച കേസിലാണ് കേന്ദ്രസർക്കാർ നിലപാട്.
കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട് 4700 കേസുകൾ ഇഡി അന്വേഷിക്കുന്നുണ്ടെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി.