+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കി​റ്റ​ക്സ് തൊ​ഴി​ലാ​ളി​ക​ളു​ടെ അ​ക്ര​മം: പോ​ലീ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

കൊ​ച്ചി: കി​ഴ​ക്ക​മ്പ​ല​ത്ത് കി​റ്റ​ക്സ് ക​മ്പ​നി​യി​ലെ തൊ​ഴി​ലാ​ളി​ക​ൾ പോ​ലീ​സി​നെ ആ​ക്ര​മി​ച്ച വാ​ഹ​നം ക​ത്തി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ടു കേ​സു​ക​ളി​ലാ​യി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു. ഉ​ദ്യോ​ഗ​സ്
കി​റ്റ​ക്സ് തൊ​ഴി​ലാ​ളി​ക​ളു​ടെ അ​ക്ര​മം: പോ​ലീ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു
കൊ​ച്ചി: കി​ഴ​ക്ക​മ്പ​ല​ത്ത് കി​റ്റ​ക്സ് ക​മ്പ​നി​യി​ലെ തൊ​ഴി​ലാ​ളി​ക​ൾ പോ​ലീ​സി​നെ ആ​ക്ര​മി​ച്ച വാ​ഹ​നം ക​ത്തി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ടു കേ​സു​ക​ളി​ലാ​യി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു. ഉ​ദ്യോ​ഗ​സ്ഥ​രെ അ​പാ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലും പോ​ലീ​സ് വാ​ഹ​നം ത​ക​ർ​ത്ത് അ​ഗ്നി​ക്കി​ര​യാ​ക്കി​യ കേ​സി​ലും വ്യ​ത്യ​സ്ത കു​റ്റ​പ​ത്ര​ങ്ങ​ളാ​ണ് സ​മ​ർ​പ്പി​ച്ച​ത്.

പോ​ലീ​സു​കാ​രെ ആ​ക്ര​മി​ച്ച കേ​സി​ൽ 51 പേ​രെ​യാ​ണ് പ്ര​തി പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. വാ​ഹ​നം ക​ത്തി​ച്ച കേ​സി​ൽ 175 പേ​ർ​ക്കെ​തി​രേ​യാ​ണ് കു​റ്റ​പ​ത്രം. പ്ര​തി​ക​ളെ​ല്ലാം കി​റ്റ​ക്സ് ക​മ്പ​നി​യി​ലെ തൊ​ഴി​ലാ​ളി​ക​ളാ​ണ്.

ക​ഴി​ഞ്ഞ ഡി​സം​ബ​ർ 25ന് ​രാ​ത്രി​യാ​ണ് കി​ഴ​ക്ക​മ്പ​ല​ത്ത് കി​റ്റ​ക്സ് ക​മ്പ​നി തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന ക്വാ​ർ​ട്ടേ​ഴ്സി​ൽ സം​ഘ​ർ​ഷം അ​ര​ങ്ങേ​റി​യ​ത്. പി​ന്നാ​ലെ സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സി​നെ തൊ​ഴി​ലാ​ളി​ക​ൾ സം​ഘം ചേ​ർ​ന്ന് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് വാ​ഹ​നം അ​ടി​ച്ചു​ത​ക​ർ​ത്ത ശേ​ഷം അ​ക്ര​മി​ക​ൾ തീ​യി​ട്ടു. പി​ന്നീ​ട് കൂ​ടു​ത​ൽ പോ​ലീ​സ് എ​ത്തി​യ​താ​ണ് അ​ക്ര​മി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.
More in Latest News :