കൊച്ചി: കോട്ടയം നഗരത്തില്‍നിന്നും കാണാതായ മൊബൈല്‍ ഷോപ്പ് ജീവനക്കാരനെ കൊച്ചിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ശിവപുരം പടുപാറ സുബൈദ മന്‍സിലില്‍ അസുറുദീന്റെ (23) മൃതദേഹമാണ് മറൈന്‍ഡ്രൈവ് സിഎംഎഫ്ആര്ഐയ്ക്കു സമീപമുള്ള കോര്പറേഷന് കെട്ടിടത്തിനടുത്തു കണ്ടെത്തിയത്.
ഇയാളുടെ ബന്ധുക്കളെത്തി ആളെ തിരിച്ചറിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു അസറുദീനെ കാണാതായത്. ജോലിയുടെ ആവശ്യത്തിനെന്ന പേരില്‍ എറണാകുളം ഭാഗത്തേക്കു പോവുകയായിരുന്നു. യുവാവിനെക്കുറിച്ചു പിന്നീടു വിവരമൊന്നും ലഭിച്ചില്ല. ഇതോടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.
പോലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. മരണകാരണമടക്കമുള്ള കാര്യങ്ങള്‍ വ്യക്തമല്ല. എറണാകുളം സെന്‍ട്രല്‍ പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ സ്വീകരിച്ചു.