ചാത്തന്നൂർ: യുവാവ് വാഹനാപകടത്തിൽ മരിച്ചു. ചാത്തന്നൂർ താഴംസ്വദേശി ആദർശ് അനിൽകുമാർ (21) ആണ് മരിച്ചത്.
ബുധനാഴ്ച രാവിലെ 8.30ഓടെ ചാത്തന്നൂർ പെട്രോൾ പന്പിന് സമീപമായിരുന്നു അപകടം. ആദർശ് സഞ്ചരിച്ചിരുന്ന ബൈക്കിൽ കെഎസ്ആർടിസി ബസ് തട്ടുകയായിരുന്നു. പരിക്കേറ്റ ആദർശിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് മരണം സംഭവിച്ചത്.