ലക്നോ: ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ നാലാം ഘട്ടം ഇന്ന്. കർഷക കൂട്ടക്കൊല നടന്ന ലഖിംപുർ ഖേരി ഉൾപ്പെടെയുള്ള 59 മണ്ഡലങ്ങളിലാണ് ബുധനാഴ്ച തെരഞ്ഞെടുപ്പ് നടക്കുന്നത്. തലസ്ഥാനമായ ലക്നോയും കോൺഗ്രസിന്റെ അഭിമാന പ്രദേശമായ റായ്ബറേലിയിലെ അഞ്ച് മണ്ഡലങ്ങളും ഇന്ന് പോളിംഗ് ബൂത്തിൽ എത്തും. പിലിഫിത്, ലഖിംപൂർ ഖേരി, സീതാപൂർ, ഹർദോയ്, ഉന്നാവോ, ലക്നോ, റായ്ബറേലി, ബന്ദ, ഫത്തേപൂർ എന്നീ ജില്ലകളിലാണ് തെരഞ്ഞെടുപ്പ്.
2017 ലെ തെരഞ്ഞെടുപ്പിൽ ഈ പ്രദേശങ്ങളിൽ ബിജെപിക്ക് വലിയ ഭൂരിപക്ഷമാണ് ലഭിച്ചിരുന്നത്. 51 സീറ്റാണ് ബിജെപി അന്ന് സ്വന്തമാക്കിയത്. സമാജ്വാദി പാർട്ടിക്ക് നാലും കോൺഗ്രസിനും മായാവതിയുടെ ബിഎസ്പിക്കും രണ്ട് വീതം സീറ്റുമാണ് കിട്ടിയത്. ബിജെപി സഖ്യകക്ഷിയായ അപ്നാദൾ ഒരു മണ്ഡലത്തിലും ജയിച്ചിരുന്നു.
കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര ഉൾപ്പെട്ട ലഖിംപുർ സംഭവം ഇത്തവണ ബിജെപിയുടെ പ്രകടനത്തെ ബാധിക്കുമെന്നാണ് കരുതുന്നത്. കേസിൽ ആശിഷ് മിശ്രയ്ക്കു ജാമ്യം ലഭിച്ചതും പ്രതിപക്ഷം ആയുധമാക്കിയിട്ടുണ്ട്. കേന്ദ്രസർക്കാർ കൊണ്ടുവന്ന വിവാദ കാർഷിക നിയമങ്ങളിൽ അതൃപ്തരായ കർഷകരുടെ രോഷം ആളിക്കത്തിക്കുന്നതായിരുന്നു ലഖിംപുരിലെ കർഷക കൂട്ടക്കൊല.
ആശിഷ് മിശ്രയുടെ ജാമ്യം കർഷകർ സുപ്രീം കോടതിയിൽ ചോദ്യം ചെയ്തിട്ടുണ്ട്. ലഖിംപൂരിലെ എട്ട് സീറ്റുകളും ഇപ്പോൾ ബിജെപിക്കൊപ്പമാണ്. ലഖിംപൂർ സിറ്റി സീറ്റിൽ ബിജെപിയും എസ്പിയും തങ്ങളുടെ മുൻ സ്ഥാനാർഥികളെ തന്നെയാണ് ഇത്തവണയും നിർത്തിയിരിക്കുന്നത്.