+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"അ​തി​രു' ക​ട​ന്ന് റ​ഷ്യ: ഉ​പ​രോ​ധം ഏ​ർ​പ്പെ​ടു​ത്തു​മെ​ന്ന് ബ്രി​ട്ട​ൻ

ല​ണ്ട​ൻ: യുക്രെ​യ്നി​ൽ റ​ഷ്യ അ​ധി​നി​വേ​ശം ആ​രം​ഭി​ച്ചു​ക​ഴി​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ൽ റ​ഷ്യ​ക്കെ​തി​രേ ഉ​പ​രോ​ധം ഏ​ർ​പ്പെ​ടു​ത്തു​മെ​ന്ന് ബ്രി​ട്ട​ൻ. പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ൺ​സ​ൻ വി​ളി​ച്ചു ചേ​ർ​ത
ല​ണ്ട​ൻ: യുക്രെ​യ്നി​ൽ റ​ഷ്യ അ​ധി​നി​വേ​ശം ആ​രം​ഭി​ച്ചു​ക​ഴി​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ൽ റ​ഷ്യ​ക്കെ​തി​രേ ഉ​പ​രോ​ധം ഏ​ർ​പ്പെ​ടു​ത്തു​മെ​ന്ന് ബ്രി​ട്ട​ൻ. പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ൺ​സ​ൻ വി​ളി​ച്ചു ചേ​ർ​ത്ത അ​ടി​യ​ന്ത​ര യോ​ഗ​ത്തി​നു​ശേ​ഷം ആ​രോ​ഗ്യ​മ​ന്ത്രി സാ​ജി​ദ് ജാ​വി​ദാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ളാ​ഡി​മി​ർ പു​ടി​ൻ യു​ക്രെ​യ്നി​ന്‍റെ പ​ര​മാ​ധി​കാ​ര​ത്തെ​യും അ​ഖ​ണ്ഡ​ത​യെ​യും ആ​ക്ര​മി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്നു. ഇ​തി​നാ​ൽ അ​വ​ർ​ക്കെ​തി​രേ ഉ​പ​രോ​ധം ഏ​ർ​പ്പെ​ടു​ത്തേ​ണ്ടി​യി​രി​ക്കു​ന്നു. രാ​ജ്യാ​ന്ത​ര നി​യ​മ​മാ​ണ് റ​ഷ്യ ലം​ഘി​ച്ച​തെ​ന്നും സാ​ജി​ദ് ജാ​വി​ദ് പ​റ​ഞ്ഞു.

റഷ്യയുടെ പിന്തുണയോടെ യുക്രെയ്നുമായി പോരടിക്കുന്ന ഈ രണ്ടു പ്രദേശങ്ങളെ സ്വതന്ത്ര രാജ്യങ്ങളായി അംഗീകരിക്കുകയാണെന്നു റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിൻ പറഞ്ഞിരുന്നു. ഇതിനു പിന്നാലെ ഡോൺബാസ് മേഖലയിലെ വിമത പ്രദേശങ്ങളിൽ അമേരിക്കയും ഉപരോധം ഏർപ്പെടുത്തി.
More in Latest News :