കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന് ദിലീപിന്റെ സഹോദരന് അനൂപ് ചോദ്യം ചെയ്യലിനു ഹാജരായി. ഇന്നു രാവിലെ കളമശേരി ക്രൈംബ്രാഞ്ച് ഓഫീസിലാണ് ഇയാള്‍ ചോദ്യം ചെയ്യലിനു ഹാജരായത്.
രണ്ടാംഘട്ട ചോദ്യം ചെയ്യലാണിത്. ദിലീപിന്റേത് ഉള്‍പ്പെടെയുള്ള പ്രതികളുടെ ഫോണുകളുടെ പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ വീണ്ടും ചോദ്യം ചെയ്യുന്നത്. വരും ദിവസങ്ങളില്‍ ദിലീപിനെ വീണ്ടും ചോദ്യംചെയ്യും. ഇന്നലെ ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സുരാജിനെ ക്രൈംബ്രാഞ്ച് രണ്ടാം ഘട്ടം ചോദ്യം ചെയ്തിരുന്നു.
നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടന് ദിലീപ് നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ ഇന്നും വാദം തുടരും.
നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നീട്ടികൊണ്ട് പോകാനാണ് തുടരന്വേഷണം നടത്തുന്നതെന്നാണ് ദിലീപിന്റെ ആരോപണം. തുടരന്വേഷണം ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ വിചാരണക്കോടതിയില്‍ നല്കിയ റിപ്പോര്‍ട്ട് റദാക്കണമെന്നും നടിയെ ആക്രമിച്ച കേസിന്റെ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ വിചാരണ കോടതിക്ക് നിര്‍ദേശം നല്‍കണമെന്നുമാണ് ദിലീപിന്റെ ഹര്‍ജിയിലെ ആവശ്യം.
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിനും പ്രതികള്‍ക്കും ഹൈക്കോടതി നേരത്തെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് നല്കിയ ഹര്‍ജിയില്‍ ആക്രമണത്തിനിരയായ നടിയെ ഹൈക്കോടതി കക്ഷി ചേര്‍ത്തു.
സംവിധായകന് ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ തെറ്റാണെന്ന് അന്വേഷണം നടത്താതെ എങ്ങനെ പറയാനാകുമെന്നു ഹൈക്കോടതി ആരാഞ്ഞു. അന്വേഷിച്ചു സത്യാവസ്ഥ കണ്ടെത്തിയാല്‍ പ്രശ്നം തീരുമല്ലോയെന്നും കോടതി പറഞ്ഞു.
ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകള്‍ കളവാണെന്നും ഇതിന്റെയടിസ്ഥാനത്തിലുള്ള തുടരന്വേഷണം റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് കേസില്‍ പ്രതിയായ നടന് ദിലീപ് ഹര്‍ജി നല്‍കിയിരുന്നു.