+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​വാ​ഹ​സം​ഘം സ​ഞ്ച​രി​ച്ച വാ​ഹ​നം മ​റി​ഞ്ഞു;11 പേ​ർ മ​രി​ച്ചു

ച​മ്പാ​വ​ത്ത്: വി​വാ​ഹ​സം​ഘം സ​ഞ്ച​രി​ച്ച വാ​ഹ​നം മ​റി​ഞ്ഞ് 11 പേ​ര്‍ മ​രി​ച്ചു. ര​ണ്ട് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ച​മ്പാ​വ​ത്തി​ലു​ള്ള ബു​ദം ഗ്രാ​മ​ത്തി​ലെ സു​ഖി​ദാ​ഗ് റീ​ത്ത സാ​ഹ
വി​വാ​ഹ​സം​ഘം സ​ഞ്ച​രി​ച്ച വാ​ഹ​നം മ​റി​ഞ്ഞു;11 പേ​ർ മ​രി​ച്ചു
ച​മ്പാ​വ​ത്ത്: വി​വാ​ഹ​സം​ഘം സ​ഞ്ച​രി​ച്ച വാ​ഹ​നം മ​റി​ഞ്ഞ് 11 പേ​ര്‍ മ​രി​ച്ചു. ര​ണ്ട് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ച​മ്പാ​വ​ത്തി​ലു​ള്ള ബു​ദം ഗ്രാ​മ​ത്തി​ലെ സു​ഖി​ദാ​ഗ് റീ​ത്ത സാ​ഹി​ബ് റോ​ഡി​ലാ​ണ് സം​ഭ​വം. വാ​ഹ​നം തോ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞ​താ​ണ് അ​പ​ക​ട​കാ​ര​ണം.

ത​ന​ക്പൂ​രി​ലെ പ​ഞ്ച്മു​ഖി ധ​ർ​മ്മ​ശാ​ല​യി​ൽ ന​ട​ന്ന ഒ​രു വി​വാ​ഹ ച‌‌​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത് മ​ട​ങ്ങി​യ​വ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഉ​ത്ത​രാ​ഖ​ണ്ഡി​ലെ കാ​ക്ക​നാ​യി​ലെ ദ​ണ്ഡ, ക​തോ​ട്ടി ഗ്രാ​മ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രാ​ണ് മ​രി​ച്ച​ത്.

അ​പ​ക​ട‌​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വാ​ഹ​ന​ത്തി​ന്‍റെ ഡ്രൈ​വ​റെ​യും മ​റ്റൊ​രാ​ളെ​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

സം​ഭ​വ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ദു​ഖം രേ​ഖ​പ്പെ​ടു​ത്തി. അ​പ​ക​ട‌​ത്തി​ൽ മ​രി​ച്ച​വ​രു​ടെ ബ​ന്ധു​ക്ക​ൾ​ക്ക് ര​ണ്ട് ല​ക്ഷം രൂ​പ​യും പ​രി​ക്കേ​റ്റ​വ​ർ​ക്ക് 50,000 രൂ​പ​യും ധ​ന​സ​ഹാ​യം ന​ൽ​കു​മെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.
More in Latest News :