+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തോ​ക്കു​മാ​യി മാ​വോ​യി​സ്റ്റു​ക​ളെ​ത്തി, തെ​ര​ച്ചി​ല്‍ തു​ട​രു​ന്നു

കോ​ഴി​ക്കോ​ട് : പ​ശു​ക്ക​ട​വി​ൽ മാ​വോ​യി​സ്റ്റ് സം​ഘ​മെ​ത്തി. തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ടോ​ടെ​യാ​ണ് പാ​മ്പ​ൻ​കോ​ട് മ​ല​യി​ൽ എം.​സ​ണ്ണി, എം.​സി.​അ​ശോ​ക​ൻ എ​ന്നി​വ​രു​ടെ വീ​ടു​ക​ളി​ൽ ആ​റു മാ​വോ​യി​സ്റ്റു​ക​
തോ​ക്കു​മാ​യി മാ​വോ​യി​സ്റ്റു​ക​ളെ​ത്തി, തെ​ര​ച്ചി​ല്‍ തു​ട​രു​ന്നു
കോ​ഴി​ക്കോ​ട് : പ​ശു​ക്ക​ട​വി​ൽ മാ​വോ​യി​സ്റ്റ് സം​ഘ​മെ​ത്തി. തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ടോ​ടെ​യാ​ണ് പാ​മ്പ​ൻ​കോ​ട് മ​ല​യി​ൽ എം.​സ​ണ്ണി, എം.​സി.​അ​ശോ​ക​ൻ എ​ന്നി​വ​രു​ടെ വീ​ടു​ക​ളി​ൽ ആ​റു മാ​വോ​യി​സ്റ്റു​ക​ൾ എ​ത്തി​യ​ത്. നാ​ലു സ്ത്രീ​ക​ളും ര​ണ്ടു പു​രു​ഷ​ൻ​മാ​രു​മ​ട​ങ്ങി​യ സം​ഘം അ​ശോ​ക​ന്‍റെ വീ​ട്ടി​ൽ​നി​ന്നു ഭ​ക്ഷ​ണം ക​ഴി​ച്ച ശേ​ഷം പാ​ഴ്സ​ൽ വാ​ങ്ങി​യാ​ണു പോ​യ​ത്.

ഒ​രാ​ള്‍ തോ​ക്കു​മാ​യി റോ​ഡി​ൽ​നി​ന്നു, മ​റ്റു​ള്ള​വ​ർ വീ​ടു​ക​ളി​ൽ ക​യ​റി സം​സാ​രി​ച്ചു. മ​ല​യാ​ള​ത്തി​ലാ​ണ് സം​സാ​രി​ച്ച​തെ​ന്നു വീ​ട്ടു​കാ​ർ പ​റ​ഞ്ഞു. ആ​റു പേ​രു​ടെ​യും പ​ക്ക​ൽ തോ​ക്കു​ണ്ടാ​യി​രു​ന്നെ​ന്നും കാ​ർ​ഷി​ക മേ​ഖ​ല​യു​മ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളാ​ണ് ചോ​ദി​ച്ച​തെ​ന്നും വീ​ട്ടു​കാ​ർ പ​റ​ഞ്ഞു

ആ​ദ്യ​മാ​യാ​ണ് മാ​വോ​യി​സ്റ്റ് സം​ഘം ഇ​വി​ടെ എ​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷം വ​ട്ടി​പ്പ​ന പൊ​യി​ലോം​ചാ​ൽ മേ​ഖ​ല​യി​ൽ സം​ഘം എ​ത്തി​യി​രു​ന്നു. വി​വ​രം അ​റി​ഞ്ഞു നാ​ദാ​പു​രം ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​ണ്ട​ർ​ ബോ​ൾ​ട്ടും പോ​ലീ​സും പ്ര​ദേ​ശ​ത്തു വ്യാ​പ​ക തെ​ര​ച്ചി​ല്‍ ന​ട​ത്തി. എ​ന്നാ​ല്‍, കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ഒ​ന്നും ല​ഭി​ച്ചി​ട്ടി​ല്ല.
More in Latest News :