കുവൈറ്റ് സിറ്റി: യാത്രാനിയന്ത്രണങ്ങൾ നീക്കിയതിനുശേഷം ആദ്യ ദിനം കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ 23,000 യാത്രക്കാർ സഞ്ചരിച്ചു. 13,000 പേർ കുവൈറ്റിൽ നിന്ന് പുറത്തുപോകുകയും 10,000 പേർ കുവൈറ്റിലേക്ക് വരുകയും ചെയ്തതായി അധികൃതർ അറിയിച്ചു.
210 വിമാനങ്ങളാണ് സർവീസ് നടത്തിയത്. കുവൈറ്റിൽ ഇളവുകൾ പ്രാബല്യത്തിലായതിന് ശേഷം ആദ്യമെത്തിയത് ഇന്ത്യയിൽ നിന്നുള്ള ഇൻഡിഗോ വിമാനമാണ്. ഇന്ത്യ, ഇസ്തംബൂൾ, ബൈറൂത്, ലണ്ടൻ എന്നിവിടങ്ങളിലേക്കാണ് കൂടുതൽ പേർ പോയത്.